നിര്‍ഭയ: പ്രതികളുടെ മൃതദേഹം പോസ്​റ്റ്​ മോര്‍ട്ടത്തിന്​; സംസ്​കരിക്കാന്‍ ബന്ധുക്കള്‍ക്ക്​ വിട്ടു നല്‍കും

നിര്‍ഭയകേസില്‍ ഇന്ന്​ രാവിലെ 5.30 ന്​ തൂക്കിലേറ്റിയ നാല്​ പ്രതികളുടെയും മൃതദേഹം പോസ്​റ്റ്​ മോര്‍ട്ടത്തിനായി ദീന്‍ ദയാല്‍ ഉപാധ്യയ ആശുപ​ത്രിയ​ിലേക്ക്​ മാറ്റി. പോസ്​റ്റ്​ മോര്‍ട്ടത്തിന്​ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക്​ വിട്ടു നല്‍കുമെന്ന്​ തിഹാര്‍ ജയില്‍ ഡയറക്​റ്റര്‍ ജനറല്‍ സന്ദീപ്​ ഗോയല്‍ പറഞ്ഞു.

പ്രതികളായ അകക്ഷയ്​ സിങ്​ താക്കൂര്‍, പവന്‍ ഗുപ്​ത, വിനയ്​ ശര്‍മ, മുകേഷ്​ സിങ്​ എന്നിവരുടെ മൃതദേഹങ്ങള്‍ രാവിലെ 8.20 നാണ്​ ജയിലില്‍ നിന്ന്​ ആശുപത്രിയിലേക്ക്​ കൊണ്ട്​ പോയത്​. 2014 ലെ സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിലാണ്​ പോസ്​റ്റ്​ മോര്‍ട്ടം നടപടികള്‍ നടക്കുക. തൂക്കിലേറ്റുന്നവര്‍ ശ്വാസംമുട്ടിയോ പിരടി തകര്‍ന്നോ മരണപ്പെടാറുണ്ട്​. ഇതടക്കം പോസ്​റ്റ്​മോര്‍ട്ടത്തില്‍ കണ്ടെത്തേണ്ടതുണ്ട്​.

Loading...

2012 ലാണ്​ ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടിയെ ആറുപേര്‍ ​േചര്‍ന്ന്​ കൂട്ടബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയത്​. രാ​ത്രി ഒാടുന്ന ബസിലായിരുന്നു ആരുടെയും കരള്‍ പിളര്‍ക്കുന്ന ആ ക്രൂരത. പ്രതികളില്‍ ഒരാളെ വിചാരണക്കിടെ ജയിലില്‍ ആത്​മഹത്യ ചെയ്​ത നിലയില്‍ കണ്ടെത്തുകയായിരുന്നു. മറ്റൊരു ​പ്രതിക്ക്​ പ്രയാപൂര്‍ത്തികാത്തതിനാല്‍ ജുവനൈല്‍ കോടതിയി​ലാണ്​ വിചാരണ നടത്തിയത്​. ഏറ്റവും അധികം ക്രൂര പീഡനം നടത്തിയത്​ ഈ പ്രതിയാണെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്​. മൂന്ന്​ വര്‍ഷത്തെ തടവ്​ ശിക്ഷക്ക്​ ശേഷം ഇയാളെ വിട്ടയച്ചു. ശേഷിച്ച നാലുപേരെയാണ്​ ഇന്ന്​ രാവിലെ 5.30 ന്​ തിഹാര്‍ ജയിലില്‍ തൂക്കി​േ​ലറ്റിയത്​.