ബലാത്സംഗം ചെയ്യുന്നവരെയെല്ലാം തൂക്കികൊല്ലണമെന്ന് നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി: ബലാത്സംഗം ചെയ്യുന്ന എല്ലാവരെയും വധശിക്ഷയ്ക്ക് വിധിക്കണമെന്ന് നിര്‍ഭയയുടെ അമ്മ. 2012ലെ ഡല്‍ഹി ബലാത്സംഗക്കേസിലെ ഇരയുടെ അമ്മയാണ് ആശാദേവി. ബാലപീഡകര്‍ക്ക് വധശിക്ഷ നല്‍കുന്ന വിധത്തില്‍ പോസ്‌കോ നിയമം ഭേദഗതി ചെയ്യുന്നതിനോട് പ്രതികരിക്കുകയായിരുന്നു ആശാദേവി.

12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം നല്ല ചുവടുവെയ്പാണ്. എന്നാല്‍ മറ്റുള്ളവര്‍ക്കും നീതി ലഭിക്കേണ്ടെ. ബലാത്സംഗത്തോളം ഹീനമായ കുറ്റം വേറെയില്ല. അതിലും വലിയ വേദനയും- ആശാദേവി പറഞ്ഞു.

Loading...

ബലാത്സംഗം ചെയ്യുന്ന എല്ലാവരെയും തൂക്കികൊല്ലണം. ആശാ ദേവി കൂട്ടിച്ചേര്‍ച്ചു.

ബാലപീഡകര്‍ക്ക് വധശിക്ഷ. പോസ്‌കോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി.കത്വ, ഉ​​​​ന്നാ​​​​വോ മാ​​​​ന​​​​ഭം​​​​ഗ​​​​ക്കേ​​​​സു​​​​ക​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണു കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ലൈം​​​​ഗി​​​​കാതി​​​​ക്ര​​​​മം ത​​​​ട​​​​യ​​​​ൽ നി​​​​യ​​​​മ​​​​മാ​​​​യ പോസ്‌കോ​​​​യി​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്താ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ തീരുമാനിച്ചത്. 12 വ​​​​യ​​​​സു വ​​​​രെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളെ മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു വ​​​​ധ​​​​ശി​​​​ക്ഷ ല​​​​ഭി​​​​ക്കുന്ന വിധമാണ് മാറ്റം. നി​​​​ല​​​​വി​​​​ലെ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം പ​​​​ര​​​​മാ​​​​വ​​​​ധി ജീ​​​​വ​​​​പ​​​​ര്യ​​​​ന്തവും കു​​​​റ​​​​ഞ്ഞ​​​ത് ഏ​​​​ഴു വ​​​​ർ​​​​ഷം ത​​​​ട​​​​വു​​​​മാ​​​​ണ് ശി​​​​ക്ഷ.

മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ വ്യ​​​​ക്തി മ​​​​ര​​​​ണ​​​​പ്പെ​​​​ടു​​​​ക​​​​യോ ജീ​​​​വ​​​​ച്ഛ​​​​വ​​​​മാ​​​​കു​​​​ക​​​​യോ ചെ​​​​യ്താ​​​​ൽ പ്ര​​​​തി​​​​ക്കു വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ല്ക​​​​ണ​​​​മെ​​​​ന്ന ഓ​​​​ർ​​​​ഡി​​​​ന​​​​ൻ​​​​സ് 2012 ഡി​​​​സം​​​​ബ​​​​റി​​​​ലെ നി​​​​ർ​​​​ഭ​​​​യ കേ​​​​സി​​​​നു​​​ ശേ​​​​ഷം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രു​​​​ന്നു. ഈ ​​​​ഓ​​​​ർ​​​​ഡി​​​​ന​​​​ൻ​​​​സ് ക്രി​​​​മി​​​​ന​​​​ൽ നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി എ​​​​ന്ന പേ​​​​രി​​​​ൽ നി​​​​യ​​​​മ​​​​മാ​​​​കു​​​​ക​​​​യും ചെ​​​​യ്തു.