അവസാനം ഒരു മകള്‍ക്ക് നീതി ലഭിച്ചു, പൊലീസിന് നന്ദി; നിര്‍ഭയയുടെ അമ്മ

അവസാനം ഒരു മകള്‍ക്ക് നീതി ലഭിച്ചു. പൊലീസിന് ഞാന്‍ നന്ദി പറയുന്നു. പൊലീസ് മഹത്തായ കാര്യമാണ് ചെയ്തത്. നിയമങ്ങള്‍ ലംഘിച്ച്‌ കുറ്റവാളികളെ ശിക്ഷിക്കൂയെന്ന്, കഴിഞ്ഞ ഏഴുവര്‍ഷമായി ഞാന്‍ ആവശ്യപ്പെടുകയാണ്. ഞാന്‍ ഇപ്പോഴും കോടതിയില്‍ ചുറ്റിത്തിരിയുകയാണ്. ഡിസംബര്‍ 13ന് വീണ്ടും കോടതിയില്‍ പോകണം. ആ മകള്‍ക്ക് നീതി ലഭിച്ചിരിക്കുന്നതിനാല്‍ അവളുടെ മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ ആശ്വാസം ലഭിച്ചിരിക്കണം. ഇത്തരം ഹീനമായ കുറ്റം ചെയ്യുന്ന എല്ലാവര്‍ക്കും ഒരു ഭയമുണ്ടാകുമെന്നും ആഷാദേവി പറഞ്ഞു.2012ല്‍ ഏറ്റ തന്റെ മുറിവിനുള്ള മരുന്നാണ് വാര്‍ത്തയെന്ന് ആഷാ ദേവി പ്രതികരിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നാണ് നാലു പേരും പോലീസിന്റെ വെടിയേറ്റു മരിച്ചത്. ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്ന് സൈബരാബാദ് പൊലീസ് വ്യക്തമാക്കിയത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. നവംബര്‍ 28ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

Loading...

നേരത്തെ വനിതാ വെറ്ററിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു. ജോലിയില്‍ കൃത്യവിലോപം കാണിച്ചതിനാണ് മൂന്ന് പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തതെന്ന് സൈബരാബാദ് പൊലീസ് കമ്മീഷണര്‍ വി സി സജ്ജനാര്‍ പറഞ്ഞു. സംഭവത്തില്‍ എഫ് ഐ ആര്‍ സമര്‍പ്പിക്കുന്നതിന് പൊലീസ് വീഴ്ച വരുത്തിയെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സജ്ജനാറിന്റെ ഇടപെടല്‍. ആരേയും അറിയിക്കാതെ അതീവ രഹസ്യമായാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്. ഈ തെളിവെടുപ്പാണ് പ്രതികളുടെ കൊലയിലേക്ക് എത്തുന്നത്.

ഡല്‍ഹിയില്‍ നടന്ന നിര്‍ഭയയ്ക്ക് ശേഷം ഞെട്ടിക്കുന്ന കൊലപാതകമാണ് ഹൈദരാബാദില്‍ നടന്നത്. സംഭവത്തില്‍ ലോറിത്തൊഴിലാളികളായ ജൊല്ലു ശിവ, മുഹമ്മദ് (ആരിഫ്), ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരബലാത്സംഗവും കൊലപാതകവും നടന്നത് ഒരുമണിക്കൂറിനുള്ളിലായിരുന്നു. വൈകിട്ട് 6.15-നാണ് വനിതാ ഡോക്ടര്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നത്. തുടര്‍ന്ന് രാത്രി 9 മണിക്കാണ് അവര്‍ തിരിച്ചെത്തിയത്. ഇതിനിടെ ഇവരെ കുടുക്കാന്‍ തീരുമാനിച്ച പ്രതികള്‍ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയിരുന്നു.ടയര്‍ നന്നാക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് ശിവ ഇവരെ സമീപിച്ചു. വിശ്വാസം ആര്‍ജിക്കാനായി സ്‌കൂട്ടര്‍ കൊണ്ടുപോയ ശേഷം കട അടച്ചെന്നു പറഞ്ഞു തിരിച്ചെത്തി. ഈ സമയത്താണ് ഡോക്ടര്‍ സഹോദരിയെ വിളിച്ച്‌ വിവരം പറഞ്ഞത്.

നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതികള്‍ ഇവരെ അടുത്തുള്ള വളപ്പിലേക്കു പിടിച്ചുകൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 9.45-ന് പ്രതികള്‍ ഡോക്ടറുടെ മൊബൈല്‍ സ്വിച്ച്‌ ഓഫ് ചെയ്തു. 10.20-ന് ഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തില്‍ സൂക്ഷിച്ചു. 10.28-ന് പ്രതികള്‍ സംഭവസ്ഥലത്തുനിന്നു പോയി. സ്‌കൂട്ടറില്‍ പോയ ആരിഫും നവീനും നമ്ബര്‍ പ്ലെയിറ്റ് മാറ്റിയ ശേഷം കൊതൂര്‍ വില്ലേജില്‍ വാഹനം ഉപേക്ഷിച്ചു. മറ്റു രണ്ടു പേര്‍ ലോറിയിലാണു പോയത്. രാത്രി ഒരു മണിക്ക് രണ്ടിടത്തുനിന്നു പ്രതികള്‍ പെട്രോള്‍ വാങ്ങാന്‍ ശ്രമിച്ച വിവരവും പൊലീസിനു ലഭിച്ചു. 2.30-ഓടെയാണ് ഡോക്ടറുടെ മൃതദേഹം ഇവര്‍ കത്തിച്ചതെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്നു ലോറിയിലുണ്ടായിരുന്ന ഇഷ്ടിക അത്താപുരില്‍ ഇറക്കിയ ശേഷം പ്രതികള്‍ കടന്നുകളഞ്ഞു. വിശദമായ അന്വേഷണത്തില്‍ പ്രതികളെ കുടുക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. ഇതും സജ്ജനാര്‍ ഗൗരവത്തോടെ എടുത്തു.

സ്റ്റേഷനുകള്‍ കയറി ഇറങ്ങിയിട്ടും പൊലീസ് സഹായിക്കാന്‍ തയാറായില്ലെന്നു കുടുംബം ആരോപിച്ചു. ഷംഷാബാദിലെ വീട്ടില്‍നിന്ന് ബുധനാഴ്ച വൈകിട്ട് ത്വക്രോഗ വിദഗ്ധനെ കാണാന്‍ പോയ യുവതി രാത്രി 9.22 നു സഹോദരിയെ ഫോണില്‍ വിളിച്ച്‌ താന്‍ ഷംഷാബാദ് ടോള്‍ ബൂത്തിനു സമീപത്താണെന്നും വാഹനത്തിന്റെ ടയര്‍ പഞ്ചറായെന്നും അറിയിച്ചു. ഒരാള്‍ സഹായം വാഗ്ദാനം ചെയ്തുവെന്നും സംശയകരമായ സാഹചര്യത്തില്‍ ചില ലോറി ഡ്രൈവര്‍മാര്‍ സമീപത്തുണ്ടെന്നു അറിയിക്കുകയും ചെയ്തു.

പിന്നീട് 9.44 നു സഹോദരി തിരികെ വിളിക്കുമ്ബോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. സമാനരീതിയില്‍ ഷംഷാബാദില്‍ കഴിഞ്ഞ ദിവസം മറ്റൊരു കൊലപാതകം കൂടി നടന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പ്രതികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്നും തെലങ്കാന ഡിജിപി മഹേന്ദര്‍ റെഡ്ഡി പറഞ്ഞു.