പ്രതികളുടെ വധശിക്ഷ അനിശ്ചിതത്വത്തില്‍; പ്രതീക്ഷ നല്‍കിയതെന്തിനെന്ന് നിര്‍ഭയയുടെ മാതാപിതാക്കള്‍

ന്യൂഡല്‍ഹി; രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാതെ മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ ഉള്ളുനീറുന്നത് വര്‍ഷങ്ങളായി കേസിന്റെ പുറകെ നടന്ന് നിയമപോരാട്ടം നടത്തിയ മാതാപിതാക്കളുടേതാണ്. പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുന്നതിന് വേണ്ടി കപറച്ചൊന്നുമല്ല ഈ മാതാപിതാക്കള്‍ കോടതി വരാന്ത കയറിയിറങ്ങിയത്, പ്രതീക്ഷ കൈവിടാതെ നിയമപോരാട്ടം നടത്തിയത്. നിര്‍ഭയ കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും തൂക്കിലേറ്റല്‍ നടക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞതായാണ് നിര്‍ഭയയുടെ അമ്മ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. അഭിഭാഷകന്‍ എ.പി സിങ് ഇക്കാര്യം പറഞ്ഞതായി നിര്‍ഭയയുടെ അമ്മ പറയുന്നു.

വധശിക്ഷയ്ക്ക് വിധിച്ച നിര്‍ഭയ കേസിലെ പ്രതികളുടെ മരണ വാറണ്ട് സ്റ്റേ ചെയ്തതിന് പിന്നാലെ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരിക്കുയായിരുന്നു അവര്‍.’കുറ്റവാളികള്‍ക്ക് മുമ്പില്‍ സര്‍ക്കാറും കോടതിയും തലകുനിക്കുകയാണ്. രാവിലെ 10 മണി മുതല്‍ കോടതി വരാന്തയി ലിരിക്കുന്നുണ്ട്. ഈ കൊടും കുറ്റവാളികളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാണ് കോടതി ആഗ്രഹിക്കുന്നുവെങ്കില്‍, പിന്നെ എന്തിനാണ് ഇത്രയും സമയം എടുക്കുന്നത്?എന്തിനാണ് ഞങ്ങള്‍ക്ക് ഇത്രയും പ്രതീക്ഷ നല്‍കിയത് ? എന്തിന് ഞങ്ങളെ ഇത്രയും സമയം പ്രതീക്ഷ നല്‍കി വീട്ടിലേക്ക് അയക്കാതെ ഞങ്ങളെ ഇവിടെ ഇരുത്തി?’ -ആശാ ദേവി പ്രതികരിക്കുന്നു.

Loading...

ഫെബ്രുവരി 1ന് രാവിലെ ആറ് മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ണായക വിധിയുണ്ടായത്. പട്യാല ഹൗസ് കോടതി ജസ്റ്റിസ് ധര്‍നമേന്ദ്രറാണ് പ്രതികളുടെ മരണ വാറണ്ട് സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് പ്രതികളുടെ വധശിക്ഷ നീട്ടിവെച്ചിരിക്കുന്നത്. ഫെബ്രുവരി 1 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ അക്ഷയ് കുമാര്‍ വിനയ് ശര്‍മ എന്നിവരാണ് ഹര്‍ജി നല്‍കിയത്. തങ്ങളുടെ ദയാഹര്‍ജിയില്‍ രാഷ്ട്രപതി ഇതുവരെയും തീരുമാനമെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹര്‍ജി സമര്‍പ്പിച്ചത്.

അതേസമയം നിര്‍ഭയ കേസിനെ രാഷ്ട്രീയലാഭത്തിന് വേണ്ടി ഉപയോഗിച്ചുവെന്നാണ് നിര്‍ഭയയുടെ അച്ഛന്റെ പ്രതികരണം. കേസില്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകാന്‍ കാരണം ന്യൂഡല്‍ഹി മുഖ്യമന്ത്രി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.നിര്‍ഭയ കേസിലെ പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തതില്‍ മാധ്യമങ്ങളോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം.ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ ഇക്കാര്യം ആലോചിക്കണം. രാജ്യത്ത് സ്ത്രീകളുടെ സുരക്ഷിതത്വം നല്‍കണമെന്നും നിര്‍ഭയയുടെ അച്ഛന്‍ പറഞ്ഞു. നേരത്തെ നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകിപ്പിക്കുന്നതിന് കാരണം ഡല്‍ഹി സര്‍ക്കാറാണെന്ന് നിര്‍ഭയയുടെ മാതാപിതാക്കാള്‍ ആരോപിച്ചിരുന്നു. നിര്‍ഭയ കേസ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നാണ് അവര്‍ പ്രതികരിച്ചിരുന്നത്. നിര്‍ഭയ കേസിലെ വിധി നടപ്പിലാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രതികളെ തൂക്കിലേറ്റാനുള്ള വിധി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു കൊണ്ട് ഉത്തരവിറക്കിയത്. നാല് പ്രതികളുടെയും വധശിക്ഷ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെയാണ് നീട്ടിവെച്ചിരിക്കുന്നത്.