ലോകത്തെ ഏറ്റവും കരുത്തരായ 100 വനിതകളില്‍ നിര്‍മലാ സീതാരാമനും

ലോകത്ത് ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക ഫോബ്‌സ് പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ ധനകാര്യവകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍ 34ാം സ്ഥാനമാണ് നേടിയത്. ഈ പട്ടികയില്‍ 29ാം സ്ഥാനം നേടി ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീന മുമ്ബിലുണ്ട്. ഒന്നാം സ്ഥാനത്ത് ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കലിനാണ്. രണ്ടാം സ്ഥാനത്ത് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിന്‍ ലഗാര്‍ഡുമാണ്.

യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി മൂന്നാം സ്ഥാനത്തെത്തി. എച്ച്‌സിഎല്‍ കോര്‍പ്പറേഷന്‍ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ റോഷ്ണി നാഡാര്‍ മല്‍ഹോത്രയും ബയോകോണിന്റെ കിരണ്‍ മസുംദാര്‍ ഷായും പട്ടികയില്‍ ഇടം പിടിച്ചു.മല്‍ഹോത്ര 54ാം സ്ഥാനത്തെത്തിയപ്പോള്‍ മസുംദാര്‍ ഷാ 64ാം സ്ഥാനം സ്വന്തമാക്കി. എയ്ഞ്ചല മെര്‍ക്കല്‍ തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷമാണ് ഒന്നാമതെത്തിയത്.ഇന്ത്യയിലെ ആദ്യത്തെ വനിതാ ധനമന്ത്രിയായ നിര്‍മ്മല സീതാരാമന്‍ പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Loading...

രണ നേതൃത്വം, ബിസിനസ്സ്, ജീവകാരുണ്യപ്രവര്‍ത്തനം, മാധ്യമം തുടങ്ങിയ മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരാണ് ഫോബ്‌സ് മാസികയുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്.

34-ാം സ്ഥാനത്തുള്ള നിര്‍മലാ സീതാരാമന്‍ പട്ടികയിലെ പുതുമുഖമാണ്. പട്ടികയിലിടം പിടിക്കുന്ന ആദ്യ ഇന്ത്യന്‍വനിതാ ധനകാര്യമന്ത്രികൂടിയാണവര്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അധിക ചുമതല വഹിച്ചത് ഒഴിച്ചാല്‍ മുഴുവന്‍ സമയ ഇന്ത്യന്‍ ധനകാര്യമന്ത്രിയാകുന്ന ആദ്യ വനിതയാണ് നിര്‍മല.