നിസാമിന്‍റെ ജയില്‍ ഫോണ്‍ വിളി; ജയില്‍ അധികൃതരുടെ വാദം പൊളിയുന്നു

Loading...

കണ്ണൂര്‍: നിസാം ജയിലിൽ ഫോൺ ഉപയോഗിച്ച സംഭവം പൊലീസ് വീഴ്ച്ചയായി ചിത്രീകരിച്ചുള്ള  ജയിലധികൃതരുടെ വിചിത്ര നീക്കം പൊളിയുന്നു. ഈ മാസം 20നും 22നും ഇടയിൽ കോടതിയിൽ ഹാജരാക്കുന്നതിനിടെ  ഫോൺ ഉപയോഗിച്ചെന്ന് നിസാം സമ്മതിച്ചതായാണ് ജയിലധികൃതരുടെ വാദം.  മാസങ്ങളായി ജയിലധികൃതരുടെ ഒത്താശ നിസാമിന് കിട്ടിയിരുന്നുവെന്നാണ്  വ്യക്തമാക്കുന്നത് . സഹോദരന്മാരെ ഭീഷണിപ്പെടുത്തിയതടക്കം തടവ് ശിക്ഷയിലിരിക്കെ നിസാം ചെയ്ത ഫോൺകോളുകൾ, ബംഗലുരുവിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ യാദൃശ്ഛികമായി സംഭവിച്ചതാണെന്ന രീതിയിലായിരുന്നു ദക്ഷിണമേഖലാ ജയിൽ ഡഐജി ഇന്നലെ പറഞ്ഞത്.

ജയിലിലെ പരിശോധനയിൽ ഫോണൊന്നും കണ്ടെത്തിയില്ലെന്നും പറയുന്നതിലൂടെ ഇതിനു മുൻപുള്ള ഫോൺ കോളുകളിലേക്കോ, ഉദ്യോഗസ്ഥ ഒത്താശയിലേക്കോ സാധ്യത നീട്ടാതെ, അകമ്പടി പോയ പൊലീസിന് സംഭവിച്ച വീഴ്ച്ച മാത്രമായി ചുരുക്കുന്നതായി ജയിൽ ഡിഐജിയുടെ സന്ദർശനത്തിന് ശേഷമുള്ള പ്രതികരണം.

Loading...