പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിഷ ജോസ് കെ മാണി

പാലാ ഉപതിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ. മാണി തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയായെക്കും. ജോസ് വിഭാഗം നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ അംഗീകരിക്കുമെന്ന് യുഡിഎഫ് നേതാക്കളും ഉറപ്പ് നല്‍കി കഴിഞ്ഞു. ഇതോടെ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി മത്സരിക്കാനാണ് സാധ്യതയും.

നിഷയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. പാലായില്‍ ചേര്‍ന്ന ജോസ് കെ. മാണി വിഭാഗം നേതാക്കളുടെ യോഗമാണ് നിര്‍ണായകമായത്. യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും നിഷയെ പിന്തുണച്ചു. ജോസ്.കെ. മാണി മത്സരിക്കണമെന്ന ആവശ്യം ഒരുഘട്ടത്തില്‍ ഉയര്‍ന്നെങ്കിലും കോണ്‍ഗ്രസ് നേതാക്കളും ഘടകക്ഷിനേതാക്കളും ഇടപെട്ട് പിന്തിരിപ്പിച്ചു.

Loading...

ജോസ്.കെ. മാണി നിശ്ചയിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ നിലപാടെടുത്തതോടെ ജോസ് വിഭാഗവും രണ്ടും കല്‍പ്പിച്ച് രംഗത്തെത്തി. തോമസ് ചാഴികാടന്റെ നേതൃത്വത്തില്‍ ഏഴംഗ സമിതി നിഷയുടെ പേര് യുഡിഎഫിനെ ഔദ്യോഗികമായി അറിയിക്കും. സ്ഥാനാര്‍ഥിയുടെ ചിഹ്നമാണ് അടുത്ത തര്‍ക്കവിഷയം. ചിഹ്നം അനുവദിക്കാനുള്ള അധികാരം വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയില്‍ തനിക്കാണെന്നാണ് പി.ജെ. ജോസഫിന്റെ അവകാശവാദം. ഈ വാദം തള്ളുന്ന ജോസ് വിഭാഗം രണ്ടില ചിഹ്നം ജോസ്.കെ. മാണി തന്നെ അനുവദിക്കുമെന്നും അവകാശപ്പെടുന്നു.