അര്‍ബുദ രോഗികള്‍ക്ക് നിഷ ജോസ് കെ മാണി മുടി മുറിച്ച് നല്‍കി

അര്‍ബുദ രോഗികള്‍ക്ക് നിഷ ജോസ് കെ മാണി മുടി മുറിച്ച് നല്‍കി. നിഷ ഇത് രണ്ടാം തവണയാണ് തല പൂര്‍ണമായും മുണ്ഡനം ചെയ്യുന്നത്.

ഹെയര്‍ ഫോര്‍ ഹോപ് ഇന്ത്യ ക്യാംപെയ്ന്‍ അംബാസഡറാണ് നിഷ. മുടി അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കും.

Loading...

സര്‍ഗക്ഷേത്ര എന്ന സന്നദ്ധ സംഘടനയാണ് മുടി വിഗ് ആക്കി മാറ്റുന്നതിനായി പ്രവര്‍ത്തിക്കുന്നത്. ഫാ അലക്‌സ് പ്രായിക്കുളത്തിന്റെ നേതൃത്വത്തിലുള്ള സര്‍ഗക്ഷേത്രയിലൂടെ നിഷയുടെ മുടി അര്‍ബുദ രോഗികളിലേക്കെത്തും.