പെണ്ണാണോ നീ എന്ന് ചോദിച്ചു കൊണ്ട് ആ സ്ത്രീ തള്ളിയിട്ടു, നിഷ സാരംഗ് പറയുന്നു

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നിഷ സാരംഗ്. പരമ്പരയിലെ നീലു എന്ന അമ്മ കഥാപാത്രത്തെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

അഗ്‌നി സാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ സാരംഗ് മലയാള സിനിമയിലേക്ക് കടന്നു വന്നത്. ഇടക്കാലത്ത് താരം ഉപ്പും മുളകില്‍ നിന്ന് ബ്രേക്ക് എടുത്തിരുന്നു. പിന്നീട് തിരിച്ച് വന്നപ്പോള്‍ പ്രേക്ഷകര്‍ തന്നെ ഇത്രയും അധികം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നിയെന്ന് താരം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Loading...

അച്ഛനായിരുന്നു ജീവിതത്തില്‍ ഏറ്റവും വലിയ കൂട്ട്. താന്‍ ഒരു വലിയ നടിയാകാണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ വേര്‍പാടാണ് ജീവിതത്തില്‍ ഏറ്റവും വലിയ ദുഃഖവും. സീരിയലില്‍ നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്തതില്‍ മറക്കാനാകാത്തത് കെകെ രാജീവിന്റെ ഒരു പരമ്പരയാണ്. ഒരിക്കല്‍ ട്രെയിനില്‍ പോകുമ്പോള്‍ ഒരു സ്ത്രീ ആ സീരിയലിലെ കഥാപാത്രത്തോടുള്ള ദേഷ്യം കാരണം ട്രെയിനില്‍ നിന്ന് തള്ളിയിടാന്‍ നോക്കിയ സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. പെണ്ണാണോ നീ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ആ സ്ത്രീ തന്നെ തള്ളിയത് എന്ന് നിഷ പറഞ്ഞു.

ടിവിയില്‍ മാത്രമല്ല യൂട്യൂബിലും ഉപ്പും മുളകും വന്‍ തരംഗമാണ്. ലൈക്ക എന്ന മലയാള ചിത്രത്തിലൂടെ നീലുവും ബാലുവും ദമ്പതികളായി ഒരുമിക്കുന്നുണ്ട്. ആഷാദ് ശിവരാമന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബഹിരാകാശ ശാസ്ത്രജ്ഞന്‍ രാജുവും, ഭാര്യ വിമല എന്നീ കഥാപാത്രങ്ങളായിട്ടാണ് ഇരുവരും ചിത്രത്തില്‍ അഭിനയിക്കുന്നത്. സുധീഷ്, വിജിലേഷ്, നാസര്‍, ഇന്ദ്രന്‍സ്, പാര്‍വണ, സേതുലക്ഷ്മി, സിബി ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ക്യാമറയ്ക്കു മുന്നില്‍ അഞ്ചു കുട്ടികളുടെ അമ്മയാണ് നിഷ അവതരിപ്പിക്കുന്ന നീലിമ. എന്നാല്‍ വീട്ടിലെത്തുമ്പോള്‍ പേരക്കുട്ടി റയാനിന്റെ കുസൃതിക്കാരിയായ അമ്മമ്മയാകും താരം. റിച്ചു എന്നു വിളിക്കുന്ന റയാനിന്റെ കളിചിരികള്‍ക്കൊപ്പമാണ് നിഷയുടെ ഇടനേരങ്ങള്‍. കുഞ്ഞുങ്ങള്‍ക്കൊപ്പം മനസു തുറന്ന് അവരുടെ കുസൃതികള്‍ ആസ്വദിച്ചിരിക്കാന്‍ കഴിയാതിരുന്ന ഒരു ഭൂതകാലത്തിന്റെ നോവോര്‍മകള്‍ മായ്ച്ചു കളഞ്ഞത് നീലു എന്ന കഥാപാത്രമാണെന്ന് നിഷ പറയുമ്പോള്‍ ആ ശബ്ദം ഇടറുന്നുണ്ട്. അത് എത്ര പറഞ്ഞാലും ആര്‍ക്കും മനസിലാകില്ല. കാരണം നഷ്ടപ്പെട്ടവര്‍ക്കു മാത്രമെ ആ വേദന എന്തെന്ന് മനസിലാകൂ എന്നു നിഷ പറയുന്നു.

ഒരു അമ്മയായി സന്തോഷത്തോടെ ജീവിക്കാനായിട്ടില്ല. ഏറ്റവും നല്ല കുടുംബിനിയായി, ഭാര്യയായി, മരുമകളായി ജീവിതാവസാനം വരെ ജീവിക്കണം എന്നുള്ളത് വലിയൊരു ആഗ്രഹമായിരുന്നു. അത് ഇന്നും സാധിച്ചിട്ടില്ല. പക്ഷേ, അങ്ങനെ ജീവിക്കുന്നതിന്റെ സന്തോഷവും സുഖവും ഞാനിപ്പോള്‍ അനുഭവിക്കുന്നത് ഉപ്പും മുളകും എന്ന പരമ്പരയിലെ നീലിമ എന്ന കഥാപാത്രത്തിലൂടെയാണ്. ഏറ്റവും നല്ല ഭാര്യയും അമ്മയും മകളും മരുമകളുമൊക്കെയാണ് ആ പരമ്പരയിലെ എന്റെ കഥാപാത്രം. ഒരു സ്ത്രീക്ക് ലഭിക്കേണ്ട എല്ലാ ഭാഗ്യവും നീലിമയ്ക്കുണ്ട്. ഒരു വയസുള്ള പാറക്കുട്ടിയുടെ മുതല്‍ 24 വയസുള്ള മുടിയന്റെ വരെ അമ്മയാണ് നീലു. പല പ്രായത്തിലുള്ള അഞ്ചു മക്കളുടെ അമ്മയായി ഞാനിപ്പോള്‍ ജീവിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ ഈശ്വരന്‍ എനിക്ക് അവസരം തന്നത് എന്റെ മനസിലെ ആഗ്രഹം മനസിലാക്കിയിട്ടാണെന്ന് തോന്നും. അത് എത്ര പറഞ്ഞാലും ആര്‍ക്കും മനസിലാകില്ല. കാരണം നഷ്ടപ്പെട്ടവര്‍ക്കു മാത്രമേ ആ വേദന എന്തെന്ന് മനസിലാകൂ.- നിഷ പറഞ്ഞു.