കാവ്യമാധവന്റെ മുന്‍ ഭര്‍ത്താവ് നിശാല്‍ അച്ഛനായി, ഞങ്ങളുടെ സന്തോഷങ്ങളുടെയും ഭാവി സ്വപ്നങ്ങളുടെയും ആകെ തുകയാണ് അവനെന്ന് നിശാല്‍

കാത്തിരിപ്പിന് ശേഷം നിശാല്‍ ചന്ദ്രയ്ക്കും രമ്യയ്ക്കും പൊന്നോമന പുത്രന്‍ പിറന്നു. ദേവാന്‍ഷ് എന്നാണ് കുഞ്ഞു കണ്‍മണിക്ക് പേരിട്ടിരിക്കുന്നത്. നിശാല്‍ തന്നെയാണ് അച്ഛനായതിന്റെ സന്തോഷം സമൂഹമാധ്യമത്തിലൂടെ സുഹൃത്തുക്കളെ അറിയിച്ചത്. ‘ഞങ്ങളുടെ സന്തോഷങ്ങളുടേടേയും ഭാവി സ്വപ്നങ്ങളുടേയും ആകെത്തുകയാണ് അവന്‍. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച ഏവര്‍ക്കും നന്ദി’-നിശാല്‍ കുറിച്ചു.

നിശാല്‍നടി കാവ്യാ മാധവനായിരുന്നു നിശാലിന്റെ ആദ്യ ഭാര്യ. 2009 ലായിരുന്നു ഇരുവരുടെയും വിവാഹം. 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അതിന് ശേഷമാണ് ചെങ്ങന്നൂര്‍ സ്വദേശിയായ രമ്യയുമായുള്ള വിവാഹം. ഗാന്ധര്‍വം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി നിശാല്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയില്‍ ഇന്‍വെസ്റ്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു

Loading...