നിത്യാനന്ദയുടെ അനുഗ്രഹം വാങ്ങുന്നത് അമിത് ഷാ ആണോ? സത്യം ഇതാണ്

നിത്യാനന്ദ പുതിയ രാജ്യം പ്രഖ്യാപിച്ചതോടെ ആണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ ഇക്വഡോറിന് സമീപം സ്വകാര്യദ്വീപ് വാങ്ങി എന്നായിരുന്നു വാർത്ത. തുടർന്ന് ദ്വീപിന് കൈലാസം എന്ന് പേര് ഇടുകയും ഒരു രാജ്യമായി പ്രഖ്യാപിക്കുകയും ആയിരുന്നു. എന്നൽ ഇപ്പൊൾ ചർച്ച ആകുന്നത് നിത്യാനന്ദയുടെ സൈറ്റിൽ നിന്നും ലഭിച്ച ഒരു ചിത്രമാണ്. സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇത് വൈറൽ ആയിരിക്കുകയാണ്.

നിത്യാനന്ദയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങുന്ന ഒരാളുടെ ചിത്രമാണ് ചർച്ച ആകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാമ്യം ഉള്ള ഒരാൾ ആണ് നിത്യാനന്ദയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങുന്നത്. ഇതിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആകുന്നത്.

Loading...

ചിത്രം പുറത്ത് എത്തിയതോടെ പല രീതിയിൽ ഉള്ള വ്യാഖ്യാനങ്ങൾ ആണ് ചിത്രത്തിന് ഉണ്ടായത്. എന്നാല്‍ ആ ചിത്രത്തിലുള്ളത് അമിത് ഷായാണോ? അല്ലെന്നാണ് ഇന്ത്യ ടുഡേയുടെ ആന്‍റി ഫേക്ക് ന്യൂസ് വാര്‍ റൂം കണ്ടെത്തി വ്യക്തമാക്കിയിരിക്കുന്നത്. സുബിര്‍ രാജന്‍ മാവുങ്കല്‍ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ചിത്രം തെറ്റിധരിപ്പിക്കുന്ന തലക്കെട്ടുകളോടെ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്.

ചിത്രത്തിന് തമിഴ് നാട്ടിൽ ആണ് വലിയ തോതിൽ പ്രചരണം ലഭിച്ചത്. എന്നാല് ചിത്രത്തിൽ ഉണ്ടായിരുന്നത് അമിത് ഷാ ആയിരുന്നില്ല. 2017 ജൂലൈ 9 ന് മൗറിഷ്യസ് ഹൈ കമ്മീഷണര്‍ ജഗദീശ്വര്‍ ഗോബര്‍ദ്ധന്‍ നിത്യാനന്ദയെ സന്ദര്‍ശിച്ചപ്പോഴുള്ളതാണ് ചിത്രം. ഗുരു പൂര്‍ണിമ ആഘോഷങ്ങളുടെ സമയത്ത് ബെംഗലുരുവിലെ ആശ്രമത്തിലെത്തി ജഗദീശ്വര്‍ ഗോബര്‍ദ്ധന്‍ നിത്യാനന്ദയെ സന്ദര്‍ശിക്കുന്നതിന്‍റെ ചിത്രങ്ങളാണ് അമിത് ഷായുടേതെന്ന പേരില്‍ പ്രചരിപ്പിച്ചത്.

അതേസമയം നേരത്തെ ആള്‍ദൈവം നിത്യാനന്ദയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്നെ ഒരാള്‍ക്കും തൊടാന്‍ പോലുമാകില്ലെന്ന
വെല്ലുവിളിയാണ് ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുന്ന വീഡിയോയിലൂടെ ആള്‍ദൈവം പറയുന്നത്. നവംബര്‍ 22ന് നിത്യാനന്ദ ഇന്ത്യവിട്ടുവെന്ന ഗുജറാത്ത് പൊലീസിന്‍റെ സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് വീഡിയോ വൈറലായത്.

നിങ്ങളോടു സത്യം പറയാന്‍ എനിക്കു സാധിക്കും. ഞാന്‍ പരമ ശിവനാണ്. സത്യം പറയുന്നതിന് ഒരു കോടതിക്കും എനിക്കെതിരെ നടപടിയെടുക്കാനാക്കില്ല- വിഡിയോയില്‍ നിത്യാനന്ദ പറയുന്നു.

തന്റെ സ്ഥിരം വേഷവും തലപ്പാവും ധരിച്ചാണ് ഈ വീഡിയോയില്‍ നിത്യാനന്ദ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ ഇന്ത്യയില്‍നിന്നാണോ പുറം രാജ്യത്ത് നിന്നാണോ എടുത്തത് എന്ന് വ്യക്തമല്ല. “എന്നിലുള്ള വിശ്വാസവും സത്യനിഷ്ഠയും പാലിക്കുന്ന നിങ്ങള്‍ക്ക് ഒരിക്കലും മരണം പോലും ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു” – എന്നും നിത്യാനന്ദ പറയുന്നു.

അതേസമയം നിത്യാനന്ദയുടെ പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കി. പുതിയ പാസ്പോര്‍ട്ടിനായി നിത്യാനന്ദ നല്‍കിയ അപേക്ഷ തള്ളിയതായും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം മുതല്‍ കാണാതായ നിത്യാനന്ദയെ പിടികൂടാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചു.

നിത്യാനന്ദ സ്വന്തമായി രാജ്യം സ്ഥാപിച്ചെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഒരു വെബ്സൈറ്റ് ഉണ്ടാക്കുന്നതും രാജ്യം ഉണ്ടാക്കുന്നതും വ്യത്യസ്തമാണെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഞങ്ങള്‍ നിത്യാനന്ദയുടെ പാസ്പോര്‍ട്ട് റദ്ദാക്കി. പൊലീസില്‍നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ പുതിയ പാസ്പോര്‍ട്ടിനുള്ള അപേക്ഷയുമായും മുന്നോട്ടുപോകാന്‍ സാധിക്കില്ല. നിത്യാനന്ദയെക്കുറിച്ച്‌ എന്തെങ്കിലും വിവരമുണ്ടെങ്കില്‍ അറിയിക്കാന്‍ വിദേശരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കി. അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും രവീഷ് കുമാര്‍ പ്രതികരിച്ചു.