നിതീഷ് കുമാറിനോട് ആരാധന, കൈ വിരല്‍ മുറിച്ചെടുത്ത് സമര്‍പ്പിച്ച് ആലി ബാബ

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോടുള്ള ആരാധന കൊണ്ട് ഒരു നാല്‍പ്പത്തിയഞ്ചുകാരന്‍ ചെയ്തത് ആരെയും ഞെട്ടിക്കും. വ്യത്യസ്തമായ ആരാധനയാണ് ആലി ബാബ നിതീഷ് കുമാറിനോട് പ്രകടപ്പിച്ചത്. നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിയാകുന്നതിന് വേണ്ടി ഇയാള്‍ സ്വന്തം കൈവിരല്‍ മുറിച്ചെടുത്ത് സമര്‍പ്പിച്ചാണ് എല്ലാരെയും ഞെട്ടിച്ചത്. നിതീഷ് കുമാറിന് രാജ്യത്തുടനീളം ലക്ഷക്കണക്കിന് ആരാധകരും അനുയായികളും ഉണ്ട്. എന്നാല്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവുന്നതിനായി വിരല്‍ മുറിച്ചെടുത്ത് സമര്‍പ്പിച്ചാണ് വ്യത്യസ്ഥ ആരാധന സമര്‍പ്പിച്ചആലി ബാബ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇത് നാലാം തവണയാണ് ഇയാള്‍ നിതീഷ് കുമാറിനു വേണ്ടി കൈയ്യിലെ വിരല്‍ മുറിച്ചെടുക്കുന്നത്.

ബിഹാറിലെ ജഹനാബാദ് ജില്ലയിലെ വൈന ഗ്രാമക്കാരനായ അനില്‍ ശര്‍മയാണ് നിതീഷ് കുമാറിന്റെ കടുത്ത ആരാധകന്‍ പ്രദേശത്തെ ദൈവമായ ഗോരയ്യ ബാബായ്ക്കാണ് ഇദ്ദേഹം വിരല്‍ നേദിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ ജയിച്ച സന്തോഷത്തില്‍ തിങ്കളാഴ്ചയാണ് ക്ഷേത്രത്തിലെത്തി നാലാമത്തെ വിരലും മുറിച്ചത്. ചെന്നൈയില്‍ പൂന്തോട്ടക്കാരനായി ജോലി ചെയ്യുന്ന അനില്‍ ശര്‍മ തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്. ‘ഒരിക്കല്‍ കൂടി നിതീഷ് കുമാര്‍ വിജയിച്ചാല്‍ എന്റെ വിരല്‍ മുറിച്ച് സമര്‍പ്പിക്കാമെന്ന് ഞാന്‍ ഗോരയ്യ ബാബായോട് നേര്‍ച്ച നേര്‍ന്നിരുന്നു.’ അനില്‍ ശര്‍മ പറഞ്ഞു. ബിഹാറില്‍ നീതിപൂര്‍വമായ വികസനം കൊണ്ടുവരാന്‍ സാധിക്കുന്ന ഒരേയൊരു നേതാവ് നിതീഷ് കുമാറാണെന്നാണ് അനിലിന്റെ വിശ്വാസം

Loading...