വിമര്‍ശകര്‍ക്ക് വായടപ്പിച്ച മറുപടി കൊടുത്ത് നിത്യ മേനോന്‍

Loading...

പ്രളയത്തില്‍പ്പെട്ട് കിടക്കുന്ന കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ലയെന്ന് ചലച്ചിത്ര താരം നിത്യ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രമായ മിഷന്‍ മംഗള്‍ ഈ മാസം 15ന് തീയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശനവുമായി നിരവധിപേരെത്തിയിരുന്നു. ഇതിന് പ്രതികരണവുമായാണ് താരം ഫേസ്ബുക്ക് വീഡിയോയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

പ്രളയവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നില്ലെന്ന് കരുതി ഒന്നും ചെയ്യുന്നില്ലെന്ന് അനുമാനിക്കരുതെന്നും ചെയ്യുന്ന എല്ലാ കാര്യങ്ങളും താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറില്ലെന്നും, പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങളൊരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ഥമില്ലെന്നും താരം പറയുന്നു.
മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുമ്ബ് സ്വയം ചോദിക്കൂ,അതിന് സത്യസന്ധമായി മറുപടി നല്‍കിയാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടാന്‍ കഴിയില്ലെന്നും പ്രമോഷന്‍ എന്ന് പറയുന്നത് തന്റെ ജോലിയുടെ ഭാഗമാണെന്നും നിത്യ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

Loading...

അക്ഷയ് കുമാര്‍, സോനാക്ഷി സിന്‍ഹ, തപ്‌സി പന്നു, വിദ്യാ ബാലന്‍, എന്നിവരോടൊപ്പമാണ് ‘മിഷന്‍ മംഗള്‍’ എന്ന ചിത്രത്തിലൂടെ നിത്യ ബോളിവുഡിലേക്ക് കടക്കുന്നത്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് നിത്യക്ക് എന്നാണ് ലഭിക്കുന്ന വിവരം.