ജുഹുവില്‍ തിളങ്ങി നിത്യ മേനോന്‍, വൈറലായി വീഡിയോ

മിഷന്‍ മംഗല്‍ എന്ന തന്റെ ആദ്യ ബോളിവുഡ് ചിത്രം തിയറ്ററില്‍ എത്തുന്നതിന്റെ ത്രില്ലിലാണ് തെന്നിന്ത്യന്‍ നടി നിത്യ മേനോന്‍. ഇപ്പോള് മുംബൈയിലെ ജൂഹുവില്‍ തിളങ്ങിയിരിക്കുകയാണ് നടി. ഓഗസ്റ്റ് 15നാണ്‌ന് മിഷന്‍ മംഗല്‍ തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയില്‍ ജുഹുവില്‍ വച്ചു നടന്ന പ്രമോഷന്‍ പരിപാടിയില്‍ നടി പങ്കെടുത്ത ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

അക്ഷയ് കുമാറിനെ നായകനാക്കി ജഗന്‍ ശക്തി സംവിധാനം ചെയ്യുന്ന മിഷന്‍ മംഗല്‍ ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ കഥ പറയുന്ന ചിത്രമാണ്. വിദ്യ ബാലന്‍, തപ്‌സി പന്നു, സൊനാക്ഷി സിന്‍ഹ, നിത്യ മേനോന്‍, ക്രിതി കുല്‍ഹരി, ശര്‍മന്‍ ജോഷി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Loading...