നടിയാണെന്ന് പറഞ്ഞപ്പോഴുള്ള ആയാളുടെ പ്രതികരണം ഞെട്ടിച്ചു; നിത്യ മേനോന്‍ പറയുന്നു

നിത്യാ മേനോന്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തിളങ്ങിയ താരം മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചു. ഇപ്പോള്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ച് തനിക്കുണ്ടായ ഒരു അസാധാരണ സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് നിത്യ മേനോന്‍.

സംഭവത്തെക്കുറിച്ച് നിത്യ പറയുന്നതിങ്ങനെ; ഷൂട്ടിംഗ് ഇല്ലാതിരുന്ന ഒരു ദിവസം കുറച്ച് നടക്കാമെന്ന് തീരുമാനിച്ച് പുഴയുടെ അരികിലേക്ക് പോവുകയായിരുന്നു താന്‍. അപ്പോള്‍ പുഴവക്കത്തിരുന്ന് മീന്‍ പിടിക്കുന്ന ഒരാളെ കണ്ടു. മീന്‍ പിടിക്കുന്നതിനെക്കുറിച്ചും കിട്ടിയ മീനുമൊക്കെ അദ്ദേഹം കാണിച്ചിരുന്നു.

Loading...

അതിനിടയിലാണ് അദ്ദേഹം തന്റെ ജോലിയെക്കുറിച്ച് ചോദിച്ചത്. അഭിനയമാണ് ജോലിയെന്ന് പറഞ്ഞപ്പോള്‍ വലിയ കഷ്ടപ്പാടായിരിക്കുമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ പ്രതികരണം തന്നെ വല്ലാതെ ഞെട്ടിച്ചുവെന്നും ജീവിതത്തിലാദ്യമായാണ് ഈ ജോലിയെക്കുറിച്ച് കേട്ടപ്പോള്‍ ഇങ്ങനെയൊരാള്‍ പ്രതികരിച്ചതെന്നും താരം പറയുന്നു. എന്തായാലും സായിപ്പ് ട്രോളിയതാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

അതേസമയം നേരത്തെ ഷൂട്ടിങ് സെറ്റില്‍ നിര്‍മാതാക്കളെ കാണാന്‍ തയ്യാറായില്ലെന്ന ആരോപണത്തെക്കുറിച്ചും വിലക്കിനെക്കുറിച്ചും മനസ്സുതുറന്ന് നടി നിത്യാ മേനോന്‍ രംഗത്തെത്തിയിരുന്നു. തന്റെ വൈകാരികമായ അവസ്ഥ മനസ്സിലാക്കാതെയുള്ള ഒരാളുടെ ഈഗോ തീര്‍ക്കല്‍ മാത്രമായിരുന്നു അന്നത്തെ വിലക്കെന്ന് നിത്യ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യയുടെ തുറന്നുപറച്ചില്‍.

മലയാളസിനിമാ മേഖലയില്‍ നിന്ന് അന്നുണ്ടായത് വളരെ മോശം അനുഭവമാണ്. അമ്മക്ക് കാന്‍സര്‍ ബാധിച്ച സമയത്തെ തന്റെ അവസ്ഥയും ഷൂട്ടിങ്ങിന്റെ സാഹചര്യവുമാണ് അന്നത്തെ സംഭവങ്ങളിലേക്ക് നയിച്ചത്. തന്റെ അവസ്ഥ മനസ്സിലാക്കാതെയുള്ള ഒരാളുടെ ഈഗോ തീര്‍ക്കല്‍ മാത്രമായിരുന്നു അത്. അതെന്നെ ബാധിച്ചില്ല.

ആദ്യ തെലുങ്ക് ചിത്രം സൂപ്പര്‍ ഹിറ്റായതോടെ കുറച്ചധികം സിനിമകള്‍ അവിടെ ലഭിച്ചു. അതുകൊണ്ടാണ് മലയാളത്തില്‍ ഇടവേള വന്നത്. അല്ലാതെ പ്ലാന്‍ ചെയ്ത് മാറി നിന്നതൊന്നുമല്ല.
അമ്മക്ക് തേള്‍ഡ് സ്റ്റേജ് കാന്‍സര്‍ ആയിരുന്നു. ഷൂട്ടിനിടയിലും അത് കഴിഞ്ഞ് റൂമിലെത്തിയാലും ഞാന്‍ കരയും. നമ്മളെല്ലാം മനുഷ്യരല്ലേ? നമുക്കും ബുദ്ധിമുട്ടുകളുണ്ട്. റൂമിലിരുന്ന് അമ്മക്ക് വേണ്ടി പ്രാര്‍ഥിക്കുമായിരുന്നു. ബാല്‍ക്കണിയില്‍ നിന്ന് പുറത്തുചാടാന്‍ തോന്നിയിട്ടുണ്ട്.

ഇതിനെല്ലാം ഒപ്പം മൈഗ്രേയ്‌നും. പ്രമുഖരെ ഒന്നും അത്ര അറിയില്ലാത്ത സമയമാണ്. ഈ പ്രശ്‌നങ്ങള്‍ക്കിടെ വന്ന ഒരാളോട് ഇപ്പോ കാണാന്‍ കഴിയില്ല എന്നും, പിന്നീട് എപ്പോഴെങ്കിലും കാണാമെന്നും പറഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹമത് മനസ്സിലാക്കണമായിരുന്നു.

അയാളുടെ ഈഗോ ആണ് എല്ലാത്തിനും കാരണമെന്ന് എനിക്ക് തോന്നുന്നു. എന്റെ അടുത്ത് സംസാരിച്ചില്ലെങ്കില്‍ മലയാളത്തില്‍ നിന്ന് വിലക്കുമെന്ന് പറയുന്നത് മോശം കാര്യമാണ്. പിന്നീട് എല്ലാ വര്‍ഷവും നിരവധി താരങ്ങള്‍ക്ക് ഇങ്ങനെ സംഭവിക്കുന്നതുകണ്ടപ്പോ ഇതിലൊന്നും വലിയ കാര്യമില്ലെന്ന് മനസ്സിലായി”നിത്യ പറഞ്ഞു.