മരണശേഷം തന്റെ സ്വത്ത് മുഴുവന്‍ ഇന്ത്യയ്ക്ക്‌നല്‍കണമെന്ന് നിത്യാനന്ദ

ബെംഗളൂരു: താന്‍ മരിച്ച ശേഷം തന്റെ സമ്പത്ത് മുഴുനും ഇന്ത്യയ്ക്ക് നല്‍കണമെന്ന് നിത്യാനന്ദ.
മൃതദേഹം ബെംഗളൂരുവിലെ ആശ്രമത്തില്‍ സംസ്‌ക്കരിക്കണമെന്നും വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ ആവശ്യം. ഹിന്ദു ഇന്ത്യാ വിരുദ്ധ ശക്തികള്‍ വേട്ടയാടുന്നുണ്ടെന്നും വധഭീഷണി വരെ ഉണ്ടെന്നും തന്റെ ദ്വീപായ കൈലാസത്തില്‍ നിന്നും പുറത്ത് വിട്ട വീഡിയോയില്‍ നിത്യാനന്ദ പറയുന്നു.ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ വകുപ്പുകളുമായി സമ്ബൂര്‍ണമായി ഒരു സര്‍ക്കാറുള്ള രാജ്യമായാണ് കൈലാസത്തെ വിശേഷിപ്പിക്കുന്നത്.

ഓഗസ്റ്റില്‍ നിത്യാനന്ദ പുതിയ സെന്‍ട്രല്‍ ബാങ്കും ‘കൈലാഷിയന്‍ ഡോളര്‍’ എന്ന പേരില്‍ പുതിയ കറന്‍സിയും പുറത്തിറക്കിയിരുന്നു.നേരത്തെ , സാങ്കല്‍പിക രാഷ്ട്രമായ ‘കൈലാസ’ത്തില്‍ സ്ഥിരതാമസത്തിനായി ഒരു ലക്ഷം പേര്‍ക്ക് വീസ നല്‍കുമെന്ന് നിത്യാനന്ദ പറഞ്ഞിരുന്നു.

Loading...