തമിഴ്‌നാട്ടിൽ ആഞ്ഞടിച്ച നിവര്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി കര്‍ണാടക തീരത്തേക്ക് നീങ്ങി

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ആഞ്ഞടിച്ച നിവർ ചുഴലിക്കാറ്റ് ദുർബലമായി കർണാടക തീരത്തേക്ക് നീങ്ങി. ബംഗളൂരു, തുംക്കൂർ, മാണ്ഡ്യ, കോലാർ എന്നിവിടങ്ങൾ യെല്ലോ അലേർട്ട് തുടരുകയാണ്. കർണാടകയിലെ വിവിധ മേഖലകളിൽ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിരവധി പാടശേഖരങ്ങളിൽ വെള്ളം കയറി. 900 ഹെക്ടർ നെല്ല് ഉൾപ്പെടെയുള്ള കൃഷി നശിച്ചു. കാറ്റിലും മഴയിലും നിരവധി വീടുകളും തകർന്നിട്ടുണ്ട്. 130 കിലോമീറ്റർ വേഗതയിൽ ചുഴലികാറ്റ് പ്രവേശിച്ച പുതുച്ചേരിയിൽ 400 കോടിയുടെ നാശനഷ്ടം ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു വി നാരായണസ്വാമി പറഞ്ഞു.

Loading...

പുതുച്ചേരിയുടെ തീരമേഖലകളെയാണ് നിവർ കൂടുതൽ ബാധിച്ചത്. തമിഴ്‌നാട്ടിൽ വൈദ്യുതി ഉടൻ ബന്ധം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി പി തങ്കമണി അറിയിച്ചു. നിവർ ചുഴലിക്കാറ്റിനെ തുടർന്ന് 1.5 കോടിയുടെ നഷ്ടമാണ് വൈദ്യുതി ബോർഡിന് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാടിന്റെ വടക്കൻ ജില്ലകളിൽ വ്യാപക കൃഷിനാശവുമുണ്ടായി. അപകട, വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽനിന്ന് 2,27,300 പേരെ മാറ്റിപ്പാർപ്പിച്ചു.നിവാര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ തമിഴ്‌നാട്ടില്‍ മരിച്ചത് മൂന്നുപേരാണ്. രണ്ടുപേര്‍ ചെന്നൈയിലും ഒരാള്‍ നാഗപട്ടണത്തുമാണ് മരിച്ചത്. നാഗപട്ടണം ജില്ലയിലെ വേദാരണ്യത്ത് പതിനാറുകാരന്‍ ബൈക്കില്‍ സഞ്ചരിക്കുമ്ബോള്‍ കാറ്റില്‍ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു.ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രി 11.30-നും വ്യാഴാഴ്ച പുലര്‍ച്ചെ 2.30-നും ഇടയിലാണ് കരകടന്നത്. പൂര്‍ണമായും കരയില്‍ കടന്നശേഷം ദുര്‍ബലമായ കാറ്റ് ദിശമാറി ആന്ധ്രയിലേക്ക് കടന്നു.