കച്ചറ ഉണ്ടാക്കാതെ ഇറങ്ങിപ്പോണം, അവാര്‍ഡ് പ്രതികരണത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് നടന്‍ നിവിന്‍ പോളിയുടെ കുടുംബം

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം നേടിയ നിവിന്‍ പോളിയുടെ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് താരത്തിന്റെ കുടുംബത്തിന്റെ അപമാനം. അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ മാധ്യമങ്ങള്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് പിന്നിലുള്ള നിവിന്റെ അപ്പാര്‍ട്ട്‌മെന്റിലെത്തിയിരുന്നു. സുരക്ഷാ ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് കടത്തിവിട്ടിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാധ്യമങ്ങളെ നീക്കാന്‍ നിവിന്റെ ഭാര്യ സുരക്ഷാ ജീവനക്കാരെ വിളിച്ചറിയിച്ചു എന്നാണ് ന്യൂസ് 18 ന്റെ റിപ്പോര്‍ട്ടു . ഗീതു മോഹന്‍ദാസ് ഒരുക്കിയ മൂത്തോന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പ്രത്യേക പരാമര്‍ശം നേടിയത്.

ഗതാഗത തടസം മൂലമാണ് അറിയിപ്പെന്ന് കരുതിയ സുരക്ഷാ ജീവനക്കാര്‍ സൗകര്യപ്രദമായ ഇടത്തേക്ക് വാഹനങ്ങള്‍ നീക്കി. പിന്നീട് കുടുംബം കൂടുതല്‍ കടുത്ത നിലപാട് സ്വീകരിയ്ക്കുകയും കച്ചറ ഉണ്ടാക്കാതെ ഇറങ്ങിപ്പോവണമെന്ന് ആവര്‍ത്തിയ്ക്കുകയായിരുന്നു. അവാര്‍ഡ് പ്രതികരണത്തിനായി നിവിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭ്യമായിരുന്നില്ല. മൂത്തോനിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നതായി നിവിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

Loading...