ബഹളം, നിയമ സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമ സഭ ഇന്നത്തേക്ക് പിരിഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചിരുന്നു. കെ മുരളീധരന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യുന്നതിനിടെ ബിജെപി അംഗം ഒ രാജഗോപാലിന് സംസാരിക്കാന്‍ അനുവദിച്ചതിനെച്ചൊല്ലി സഭയില്‍ ബഹളം ഉണ്ടായി. ഇത്തരമൊരു നടപടി കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്. തുടർന്ന് ബഹളം രൂക്ഷമാകുകയായിരുന്നു. ഇതെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു.