രമേശ് ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസ് യുവനേതാവ് മത്സരിക്കും

നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നതെങ്കിലും കോൺ​ഗ്രസിൽ ഇതുവരെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നിട്ടില്ല. സീറ്റ് വിഭജന ചർച്ചകൾ കഴിഞ്ഞ ദിവസമാണ് ദില്ലിയിൽ നടത്തിയത്. ഇന്ന് ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.തിരഞ്ഞെുപ്പിനു മുമ്പേ കോൺ​ഗ്രസിൽ പടലപ്പിണക്കങ്ങൾ തുടങ്ങിയെന്ന വാർത്തയും പുറത്തുവന്നിരുന്നു. ഹരിപ്പാട് രമേശ് ചെന്നിത്തലക്കെതിരെ കോൺ​ഗ്രസിന്റെ വിമതന്മാർ മത്സരിക്കുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ഹരിപ്പാട് രമേശ് ചെന്നിത്തലക്കെതിരെ കോൺഗ്രസ് നേതാവ് നിയാസ് ഭാരതി മത്സരിക്കുമെന്നാണ് കരുതുന്നത്‌. ഹരിപ്പാട് വിജയിക്കാൻ അല്ല മൽസരിക്കുന്നത് എന്നും രാഷ്ട്രീയത്തിൽ നെറികേടുകൾ കാണിക്കുന്ന രമേശ് ചെന്നിത്തലയുടെ പരാജയം ഉറപ്പാക്കാനാണ്‌ എന്നും നിയാസ് ഭരതി പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വളരെ വിദ​ഗ്ദമായി കബളിപ്പിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല പല അ‍ഡ്ജസ്റ്റുമെന്റുകളും നടത്തി മുന്നോട്ടുപോകുന്നുവെന്ന് നേരിട്ട് മനസ്സിലാക്കിയതിനാലാണ് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കാതെ രമേശ് ചെന്നിത്തലക്കെതിരെ പോർക്കളത്തിലേക്കിറങ്ങുന്നതെന്നും നിയാസ് ഭാരതി പറഞ്ഞു.

Loading...

ആലപ്പുഴ ജില്ലയിൽ കോൺഗ്രസിനെ തകർത്തയാളാണ്‌ രമേശ് ചെന്നിത്തല.  കോൺഗ്രസിന്റെ മറ്റ് സീറ്റുകളിൽ ഇടത് മുന്നണിക്ക് വേണ്ടി കാലുവാരൽ നടത്താൻ പദ്ധതി തയ്യാറാക്കി. ഗുരുതര ആരോപണങ്ങൾ കോൺഗ്രസ് സമുന്നത നേതാവിനെതിരേ കോൺഗ്രസിന്റെ യുവ നേതാവ് നിയാസ് ഭാരതി ഉന്നയിച്ചു.ഹരിപ്പാട് രമേശ് ചെന്നിത്തലക്ക് ജനകീയ അടിത്തറ ഇല്ല. അവിടെ വിജയിക്കാൻ വേണ്ടി സി.പി.ഐയോട് ദുർബലനായ സ്ഥനാർഥിയേ ചോദിച്ച് വാങ്ങി എന്നും ഇതിനു പ്രത്യുപകാരമായി സി.പി.ഐക്ക് ചില സീറ്റുകളിൽ കോൺഗ്രസിന്റെ ദുർബല സ്ഥനാർഥികളേ കൊടുത്തു എന്നും ചെന്നിത്തലക്കെതിരെ ഗുരുതര ആരോപണം ഉയരുന്നു. ചെന്നിത്തലക്കെതിരെ അറിയപ്പെടുന്ന തലയെടുപ്പുള്ള ഒരു നേതാവിനെ മൽസരിപ്പിക്കാൻ അവിടെ ഇടത് മുന്നണിയുടെ സീറ്റ് കരസ്ഥമാക്കിയ സി.പി.ഐക്ക് ധൈര്യം ഉണ്ടോ എന്ന് നിയാസ് ഭാരതി കാനം രാജേന്ദ്രനേ വെല്ലുവിളിച്ചു.

ഹരിപ്പാട് സീറ്റുവിജയിക്കുന്നതിനുവേണ്ടി മറ്റുപല സീറ്റുകളുമായും പാർട്ടികളുമായും പല ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ കൃത്യമായ തെളിവുകൾ പത്ര സമ്മേളനത്തിൽ പുറത്ത് വിടും എന്നും നിയാസ് ഭാരതി വ്യക്തമാക്കി.ഒരു സീറ്റിൽ വിജയിക്കാനായി ഇത്രയും തരംതാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഒരു കോൺ​ഗ്രസ് നേതാവിനും യോജിതല്ല. ബി.ഡി.ജീസുമായി ഉണ്ടാക്കിയ രഹസ്യ നീക്കവും പുറത്ത് വിടും എന്നും പറഞ്ഞു.കോൺഗ്രസിന്റെ നാശം ആഗ്രഹിക്കുന്ന ചെന്നിത്തല പരാജയപ്പെടണം എന്നും മൂല്യാധിഷ്ടിത രാഷ്ട്രീയം വിജയിക്കണം എന്നും നിയാസ് ഭാരതി വ്യക്തമാക്കി.139 സീറ്റും തോറ്റാലും ഹരിപ്പാട് ആരേ കൂട്ട് പിടിച്ചും ജയിക്കണം എന്ന ചെന്നിത്തലയുടെ ആഗ്രഹം നടക്കില്ലെന്നും പോർക്കളത്തിൽ കാണാം എന്നും നിയാസ് ഭാരതി വ്യക്തമാക്കി