ഇന്ത്യയിലെ കൊറോണ പ്രതിരോധത്തിന് നിസാമുദ്ദീന്‍ വെല്ലുവിളിയാകുമോ? 8000 പേരെ കണ്ടെത്താന്‍ നീക്കം

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊറോണ പ്രതിരോധത്തിന് നിസാമുദ്ദീനിലെ സമ്മേളനം വെല്ലുവിളിയാകുമോ എന്നാണ് ഇപ്പോള്‍ രാജ്യത്തിന്റെ ഏറ്റവും ആശങ്ക. സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള നീക്കമാണ് ഇപ്പോള്‍ സംസ്ഥാനങ്ങള്‍ ഉര്‍ജിതമാക്കുന്നത്. രാജ്യത്തുള്ള 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഇവിടെ പങ്കെടുത്തത്. മാത്രമല്ല 16 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇവിടെ എത്തിയിരുന്നു. ഇതുവരെ 2137 പേരുടെ വിവരങ്ങളാണ് ശേഖരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തമിഴ്‌നാട് 1500, ആന്ധ്രാപ്രദേശും തെലങ്കാനയും 1000 പേര്‍, അസ്സം 300 പേര്‍ യുപി 157, മധ്യപ്രദേശ് 107, മഹാരാഷ്ട്ര 109, കര്‍ണാടക 45, ഉത്തരാഖണ്ഡ് 34, ഛത്തീസ്ഗഢ് 46, ഹരിയാന 22, ആന്‍ഡമാന്‍ നിക്കോബാര്‍ 22, രാജസ്ഥാന്‍ 19, ഹിമാചല്‍പ്രദേശ് 15, ഒഡീഷ 15, രാജസ്ഥാന്‍ 9, മേഘാലയ 5 എന്നിങ്ങനെയാണ് കണക്കുകള്‍. കേരളത്തില്‍ നിന്നും എത്ര പേര്‍ എത്തിയെന്ന കൃത്യമായ കണക്കുകള്‍ ശേഖരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
കേരളത്തില്‍ നിന്ന് 69 പേര്‍ ഉണ്ടായിരുന്നെന്നും സൂചനയുണ്ട്.

Loading...

അതേസമയം നിസാമുദ്ദിനിലെ ചടങ്ങിൽ പങ്കെടുത്ത് തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും മടങ്ങിയ 65 പേർക്ക് കൂടി കൊവിഡ് ഇന്നലെ സ്ഥിരീകരിച്ചു. മലേഷ്യയിൽ കോവിഡ് പടരാൻ ഇടയാക്കിയ സമാന സമ്മേളനത്തിൽ പങ്കെടുത്ത പലരും നിസാമുദ്ദീനിലും എത്തിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. നിസാമുദ്ദിൻ സംഭവത്തിനു ശേഷവും സമൂഹവ്യാപനസ്ഥിതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കോവിഡ് പിടിച്ചു നിർത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് നിസാമുദ്ദീനിലെ കാഴ്‌ചകൾ ഉയർത്തുന്ന ആശങ്ക ചെറുതല്ല. ചടങ്ങിൽ പങ്കെടുത്ത രണ്ടായിരത്തിലധികം പേർ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയപ്പോൾ ചെറിയ മുറികളിൽ ആയിരത്തഞ്ഞൂറോളം പേരാണ് തിങ്ങിഞെരുങ്ങി കഴിഞ്ഞത്. 2191 വിദേശികൾ സമ്മേളനത്തിനെത്തി. ഇതിൽ 824 പേർ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയി. തമിഴ്‌നാട്ടിലേക്ക് പോയത് 125 വിദേശികൾ.