നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ പട്ടിക തയ്യാര്‍;കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാന്‍ നിര്‍ദേശം

കോട്ടയം: നിസാമുദ്ദീനിന്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകള്‍ കൊറോണ ലക്ഷണങ്ങളോടുകൂടി ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇപ്പോള്‍ സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളെ കൂടി കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നത്. മാര്‍ച്ച് 18 നായിരുന്നു നിസാമുദ്ദീനില്‍ ഈ മതസമ്മേളനം നടന്നത്. എന്നാല്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്ത ആരും തന്നെ ഇതുവരെ ജില്ലയില്‍ എത്തിയതായി വിവരം ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചത്.

പങ്കെടുത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാനും നിര്‍ദേശമുണ്ട്. 1077 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍. തെലങ്കാനയിലും തമിഴ്‌നാട്ടിലും കൊറോണ സ്ഥിരീകരിച്ചവരില്‍ വലിയൊരു ആള്‍ക്കാരും ഈ സമ്മേളനത്തില്‍ പങ്കെടുത്തവരായിരുന്നു. കേരളത്തില്‍ പത്തോളം ജില്ലകളിലുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

Loading...

കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ലയില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്നവരില്‍ നിസാമുദ്ദീന്‍ സന്ദര്‍ശിച്ച് മാര്‍ച്ച് 10ന് മടങ്ങിയെത്തിയ 12 പേരുണ്ട്.ഈരാറ്റുപേട്ട (ആറു പേര്‍), കാഞ്ഞിരപ്പള്ളി (മൂന്നുപേര്‍), അതിരമ്പുഴ (ഒരാള്‍), കുമ്മനം (ഒരാള്‍) എന്നീ മേഖലകളിൽ നിന്നുള്ളവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.