എം.പി എന്‍.കെ പ്രേമചന്ദ്രന് കൊവിഡ്

ദില്ലി: കൂടുതല്‍ എം.പി മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ എന്‍.കെ പ്രമേചന്ദ്രന്‍ എം.പിക്കും കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടക്കുന്നതിനായി ഡല്‍ഹിയാണ് അദ്ദേഹം. ഇന്നലെയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച യുഡിഎഫ് എം.പിമാര്‍ക്ക് ഒപ്പം പ്രേമചന്ദ്രനും വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. കൊല്ലം എംപിയും ആര്‍എസ്പി നേതാവുമാണ് എന്‍.കെ പ്രമേചന്ദ്രന്‍. ഇന്നലെയായിരുന്നു അദ്ദേഹത്തെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനഫലം ഇന്നുച്ചയ്ക്ക് വന്നപ്പോള്‍ ആണ് അദ്ദേഹം കോവിഡ് പോസീറ്റീവാണെന്ന വിവരം അറിഞ്ഞത്. കഴിഞ്ഞ ദിവസം ലോക്സഭാ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രേമചന്ദ്രനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ദില്ലിയിലെ കേരള ഹൗസിന് മുന്നില്‍ യുഡിഎഫ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. വര്‍ഷകാല സമ്മേളനത്തിലെ വിവിധ സെഷനുകളിലും ചര്‍ച്ചകളിലും ഇദ്ദേഹം പങ്കെടുക്കുകയും ചെയ്തു. ഇതോടെ ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാ യുഡിഎഫ് എംപിമാരും അല്ലാത്തവരും നിരീക്ഷണത്തില്‍ പോകേണ്ടി വരും.

Loading...