അയര്‍ലണ്ടിലെ നഴ്‌സിങ്ങ് റജിസ്‌ട്രേഷന്‍ അധിക തുകയായ 50 യൂറോ തിരികെ നല്‍കും.

ഡബ്ലിന്‍: അയര്‍ലണ്ടിലെ നഴ്‌സിങ്ങ് റജിസ്‌ട്രേഷന്‍ പുതുക്കലിനായി നിശ്ചയിച്ചിരുന്ന 150 യൂറോ 100 യൂറോ ആക്കി കുറച്ചതില്‍ ഉണ്ടായ അധിക തുകയായ 50 യൂറോ അടുത്ത വര്‍ഷം നഴ്‌സിങ്ങ് റജിസ്റ്റ്‌ട്രേഷന്‍ പുതുക്കലിന്റെ അക്കൗണ്ടിലേയ് വകയിരുത്തുമെന്ന് ഐറീഷ് നഴ്‌സിങ്ങ് ബോര്‍ഡ് തീരുമാനിച്ചു. ബോര്‍ഡ് മീറ്റിങ്ങിലാണ് ഈ തീരുമാനമെടുത്തത്.

എന്നാല്‍ ഈ വര്‍ഷം അധികമായി അടച്ചിരിക്കുന്ന 50 യൂറോ ആവശ്യമുള്ളവര്‍ക്ക് മാത്രം തിരിച്ചു നല്‍കാന്‍ ബോര്‍ഡ് തയ്യാറാണ്. ഇതിനായി ആവശ്യമുള്ളവര്‍ എല്ലാ വിവരങ്ങളും വ്യക്തമാക്കി [email protected]  എന്ന വിലാസത്തിലേയ്ക്ക് ഈ മെയില്‍ അയച്ചാല്‍ പണം തിരികെ അക്കൗണ്ടിലേയ്ക്ക് മാറ്റി നല്‍കുമെന്ന് ബോര്‍ഡ് വാഗ്ദാനം ചെയ്യുന്നു. തിരികെ വാങ്ങാത്തവരുടെ തുക 2016 ലേയ്ക്ക് അഡ്വാന്‍സായി കണക്കാക്കും.

Loading...

ഇതു വഴി ആയിരിക്കണക്കിന് യൂറോ ബോര്‍ഡിന് കൈവശം വയ്ക്കാനും, അടുത്ത വര്‍ഷം പുതുക്കാതിരിക്കുന്ന റജിസ്‌ട്രേഷന്‍ തുകകള്‍ അധിക തുകയായി വകയിരുത്താനും ബോര്‍ഡിന് സാധിക്കും. ഇതുകൂടാതെ അടുത്ത വര്‍ഷം നഴ്‌സിങ്ങ് റജിസ്‌ട്രേഷന്‍ പുതുക്കുന്ന നിരക്ക് വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ ഒറ്റത്തവണ അധിക ഭാരം അനുഭവപ്പെടാത്തതിനാല്‍ എതിര്‍പ്പ് കുറയാനും സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നുണ്ട്.