ഇപി ജയരാജനെതിരെ കേസെടുക്കില്ല; സംഭവത്തിലുള്‍പ്പെട്ടവരുടെ വാദങ്ങള്‍ കേള്‍ക്കാതെയാണ് ഇന്‍ഡിഗോ നടപടി സ്വീകരിച്ചത്-മുഖ്യമന്ത്രി

തിരുവനന്തപുരം/ യാത്രവിലക്കിന് പിന്നാലെ ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപി ജയരാജനും ഗണ്‍മാനുമെല്ലാം തടഞ്ഞതുകൊണ്ടാണ് അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടാകാതിരുന്നത്. പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇന്‍ഡിഗോയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ വിമാനക്കമ്പനി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ പലസമയത്തും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാല്‍ ഒരു മുന്‍ എംഎല്‍എയായിരുന്ന വ്യക്തി ഇത്തരം ഒരു പ്രതിക്ഷേധത്തിന് നേതൃത്വം കൊ
ടുക്കുമെന്ന് കരുതിയില്ല. അക്രമികള്‍ വിമാനത്തില്‍ കയറി യാത്രക്കാരെ അപകടപ്പെടുത്തിയാല്‍ പ്രതിരോധിക്കുവാന്‍ ജീവനക്കാര്‍ക്ക് കഴിയില്ല. അതുകൊണ്ടാണ് വിമാനത്തില്‍ കയറിയാല്‍ പിന്നെ തടില്ല എന്ന് ചാറ്റില്‍ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Loading...

സംഭവത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ അന്വേഷണറിപ്പോര്‍ട്ട് സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ വാദങ്ങള്‍ കേള്‍ക്കാതെയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.