മോൺസണുമായി ഒരു രൂപയുടെ ബന്ധം തെളിയിക്കൂ; താൻ തുണിയില്ലാതെ നടക്കുമെന്ന് വെല്ലുവിളിച്ച് ബാല

കൊച്ചി: പുരാവസ്തുവിന്റെ പേരിൽ കോടികൾ വെട്ടിച്ച് അറസ്റ്റിലായ മോൺസണുമായി പല ഉന്നതർക്കും ബന്ധം ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. പലർക്കുമൊപ്പം മോൺസൺ എടുത്ത ഫോട്ടോകളും പുറത്ത് വരികയാണ്.ഇതിൽ നടൻ ബാലയ്ക്കും മോൺസണുമായി ബന്ധം ഉണ്ടെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടൻ ബാല. മോൺസണിന്റെ ഡ്രൈവറും ബാലയും തമ്മിലുള്ള സംഭാഷണം പുറത്തുവന്നതോടെയാണ് സംഭവത്തിൽ നടൻ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മോൻസൺ മാവുങ്കൽ തന്നെ ഉപയോഗിച്ചതായി കരുതുന്നില്ലെന്ന് ബാല വ്യക്തമാക്കിയിരിക്കുകയാണ്. മോൻസനുമായി തനിക്ക് യാതൊരു പണമിടപാടും ഇല്ലെന്നും ഒരു രൂപയുടെ ട്രാൻസാക്ഷൻ നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാൽ താൻ തുണി ഊരി നടക്കുമെന്നും ബാല വെല്ലുവിളിച്ചു.

നല്ല തറവാട്ടിൽ നിന്നും വന്ന തനിക്ക് മോൻസണുമായി പണമിടപാട് നടത്തേണ്ടതിന്റെ ആവശ്യമില്ലെന്നമാണ് ബാല പറയുന്നത്.മോൺസണിന്റെ ഡ്രൈവർ ആയ അജിത്ത് മോൺസണിനെതിരെ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാല ഇയാളെ ഫോണിൽ വിളിച്ചിരുന്നു. ഇതാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ സംഭാഷണം നാല് മാസം മുൻപത്തെയാണ് എന്ന് ബാല പറയുന്നു. മോൺസൺ കൊച്ചിയിൽ തന്റെ അയൽവാസിയായിരുന്നുവെന്നും അങ്ങനെയാണ് സൗഹൃദം ഉണ്ടായതെന്നും, കണ്ടപ്പോൾ തട്ടിപ്പുകാരനാണെന്ന് തോന്നിയിരുന്നില്ല എന്ന് ബാല പറഞ്ഞു.

Loading...

താൻ മാത്രമല്ല മോഹൻലാൽ മുൻ ഡിജിപി അടക്കമുള്ളവർ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട് എന്നും ബാല കൂട്ടിച്ചേർത്തു.‘മോൺസന്റെ ജീവികാരുണ്യപ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ഞാൻ അദ്ദേഹവുമായി സൗഹൃദത്തിലാകുന്നത്. അദ്ദേഹം തട്ടിപ്പു നടത്തുന്ന വ്യക്തിയാണെന്ന് തോന്നിയിട്ടില്ല. ഞാൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. അദ്ദേഹം മറ്റുള്ളവരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ചു നൽകാൻ ബാധ്യസ്ഥനാണ്. ഞാൻ മാത്രമല്ല മോഹൻലാൽ മുൻ ഡിജിപി അടക്കമുള്ളവർ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. നിങ്ങൾക്ക് അറിയാവുന്നതിൽ കൂടുതലൊന്നും ഇപ്പോൾ എനിക്കറിയില്ല. തെറ്റുകാരനാണെങ്കിൽ അദ്ദേഹം ശിക്ഷക്കപ്പെടട്ടേ’, ബാല പറഞ്ഞു.