പത്തനംതിട്ട : വൈദ്യൂതി ഇല്ലാത്തതിനാൽ മൊബൈൽ ഫ്‌ളാഷിന്റെയും ടോർച്ചിന്റെയും വെളിച്ചത്തിൽ രോഗികളെ പരിശോധിച്ച് ഡോക്ടർമാർ. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒപിയിൽ ദിനംപ്രതി നൂറ് കണക്കിന് രോഗികളാണ് ചികിത്സ തേടുന്നത്. ഒപിക്ക് സമീപത്താണ് മോർച്ചറിയും സ്ഥിതി ചെയ്യുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ മണ്ഡലത്തിലുളള ആശുപത്രിയിലാണ് ഈ ദുഃരവസ്ഥ.
വൈദ്യുതിക്ക് പകരം സംവിധാനം ഏർപ്പെടുത്താനും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഗാനറേറ്റർ സൗകര്യം പോലും ഒരുക്കത്തിൽ ജനങ്ങളും വിമർശനം ഉന്നയിച്ചു. അതേസമയം ഹെർണിയ ശസ്ത്രക്രിയയിലെ പിഴവുമൂലം ആരോഗ്യവകുപ്പ് ജീവനക്കാരനായ യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായാണ് പരാതി. വയനാട് മെഡിക്കൽ കോളേജിലാണ് ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ചയുണ്ടായതായി ആരോപണം ഉയർന്നിരിക്കുന്നത്. യുവാവ് ഡോക്ടർക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതിപ്പെട്ടു.
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ സീനിയർ ക്ലർക്കായ തോണിച്ചാൽ സ്വദേശി എൻ എസ് ഗിരീഷാണ് ശസ്ത്രക്രിയയിൽ വൃഷണം നഷ്ടപ്പെട്ടതായി പരാതി നൽകിയത്. സെപ്റ്റംബർ 13നാണ് യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.മാനന്തവാടി മെഡിക്കൽ കോളേജിലെ കൺസൽട്ടന്റ് ജനറൽ സർജൻ ഡോ. ജുബേഷ് അത്തിയോട്ടിൽ ആണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിൽ വീഴ്ച പറ്റിയിട്ടും ഇത് യുവാവിൽ നിന്ന് മറച്ചുവെച്ചു. പിന്നാലെ ഡിസ്ചാർജ് ചെയ്‌തു.
വേദന സഹിച്ച് ഏഴ് ദിവസം കഴിഞ്ഞപ്പോൾ മുറിവിലെ തുന്നൽ എടുക്കാൻ യുവാവ് വീണ്ടും ആശുപത്രിയിൽ എത്തി. എന്നാൽ ഒ പിയിലുണ്ടായിരുന്ന ഡോക്ടർ നടത്തിയ പരിശോധനയിൽ സംശയം തോന്നിയാണ് സ്കാനിങ് നിർദേശിച്ചത്. റിപ്പോർട്ട് പരിശോധിച്ച സർജറി വിഭാഗത്തിലെ മറ്റൊരു ജൂനിയർ ഡോക്ടറാണ് വൃഷണത്തിന് ഗുരുതര പരിക്കുപറ്റിയതായി യുവാവിനോട് പറഞ്ഞത്.