കൂടുതല്‍ സൗകര്യം ആവശ്യപ്പെട്ടിട്ടില്ല; രാജ്ഭവനിലെ നിയമനങ്ങളില്‍ ഇടപെടാറില്ലെന്നും ഗവര്‍ണര്‍

ന്യൂഡല്‍ഹി. അനധികൃതമായി ഒരു പേഴ്‌സണല്‍ സ്റ്റാഫിനെ പോലും താന്‍ നിയമിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനിലെ നിയമനങ്ങളില്‍ ഇടപെടാറില്ലെന്നും മുന്‍ വര്‍ഷങ്ങളിലെ അതേപേഴ്‌സണല്‍ സ്റ്റാഫ് മാത്രമാണ് ഇപ്പോഴുമുള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിനോട് കൂടുതലായി ഒരു സൗകര്യവും ആവശ്യപ്പെട്ടിട്ടില്ല.

റോഡില്‍ ഓടിക്കുവാന്‍ കൊള്ളതാത്ത കാര്‍ പോലും മാറ്റി തരണമെന്ന് പറഞ്ഞില്ല. മന്ത്രിമാരുടെ പേഴ്‌സണന്‍ സ്റ്റാഫ് വിഷയമാണ് താന്‍ ഇനി ഉയര്‍ത്തി പിടിക്കുക എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ പിണറായി വിജയന് പങ്കുണ്ടെന്ന് പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Loading...