എതിർപ്പ് ശക്തം; പെട്രോളിയം ഉൽപന്നങ്ങൾ ഉടൻ ജി എസ് ടിയില്ല

ദില്ലി: സംസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പെട്രോളിയം ഉൽപന്നങ്ങളെ തൽക്കാലം ജിഎസ്ടി പരിധിയിൽ ഉൾപ്പെടുന്നില്ല. ഇന്നത്തെ ജിഎസ്ടി യോ​ഗത്തിൽ ഈ വിഷയം പരി​ഗണിച്ചുമില്ല. വിഷയം പിന്നീട് പരി​ഗണിക്കാം എന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. പ്രത്യേക കൗൺസിൽ യോ​ഗത്തിൽ വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും സൂചനകൾ വരുന്നുണ്ട്.

പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ വിവിധ സംസ്ഥാനങ്ങൾ ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു. കേന്ദ്രത്തിന്റെ നീക്കം ജി.എസ്.ടി കൗൺസിലിന്റെ രൂപികരണ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് എതിർപ്പ് അറിയിച്ചത്.

Loading...

buy windows 10 education