അഴിമതി നടത്തുന്നവര്‍ എത്ര ശക്തരായാലും വിട്ടുവീഴ്ച വേണ്ട- പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി. അഴിമതി വിരുദ്ധ ഏജന്‍സികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിക്ഷിപ്ത താല്‍പര്യക്കാരുടെ അപവാദങ്ങളുടെ പേരില്‍ അഴിമതിക്കെതിരെയുള്ള നടപടികള്‍ പ്രതിരോധത്തിലാകേമ്ടതില്ലെന്ന് അഴിമതി വിരുദ്ധ ഏജന്‍സകളോട് അദ്ദേഹം പറഞ്ഞു. എത്ര ശക്തരായാലും അഴിമതി കാണിക്കുന്നവരെ വെറുതേ വിടരുതെന്നും കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ വിജിലന്‍സ് ബോധവത്കരണ വാരാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി ചെയ്യുന്നവര്‍ക്ക് അഭയം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ആദ്യ ലക്ഷ്യം. അഴിമതിക്കാരായ ഓരോ വ്യക്തിയെ കൊണ്ടും ജനങ്ങള്‍ക്ക് മുന്നില്‍ കണക്ക് പറയിക്കണം. അത്തരം ഒരു സാഹചര്യം സൃഷ്ടിക്കേണ്ടത് പ്രധാനമാണ്. അഴിമതിക്കാര്‍ക്ക് സ്തുതിപാടുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും സത്യസന്ധര്‍ എന്ന് അവകാശപ്പെടുന്നവര്‍അവരുടെ അടുത്ത് പോകുന്നതിലും ചിത്രം എടുക്കുന്നതിലും ലജ്ജയും തോന്നുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Loading...

വിജിലന്‍സ് പ്രവര്‍ത്തനം ആധുനികവത്കരിക്കണമെന്ന് നിര്‍ദേശം അദ്ദേഹം മുന്നോട്ട് വച്ചു. അഴിമതിക്കെതിരെ സര്‍ക്കാര്‍ കാണിക്കു്‌നന അതേ ഇച്ഛാശക്തി എല്ലാ വകുപ്പുകളിലും കാണിക്കണം. സത്യസന്ധതയുടെ വഴിയില്‍ നിങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ ജനങ്ങള്‍ നിങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളനിവത്കരണത്തിലൂടെ ലഭിച്ച അഴിമതിയുടേയും ചൂഷണത്തിന്റേയു പാരമ്പര്യം സ്വാതന്ത്ര്യത്തിന് ശേഷവും രാജ്യത്ത് തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.