കേന്ദ്രം പറ്റിച്ചു! പുതിയ കോച്ച് ഫാക്ടറി ആവശ്യമില്ലെന്ന് റെയില്‍വേ മന്ത്രി

Loading...

ന്യൂഡല്‍ഹി: പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ മലക്കം മറിച്ചില്‍. പുതിയ കോച്ച് ഫാക്ടറികള്‍ വേണ്ടെന്നും റെയില്‍വേയ്ക്ക് ആവശ്യമായ കോച്ചുകള്‍ നിര്‍മ്മിക്കാന്‍ നിലവിലെ കോച്ച് ഫാക്ടറികള്‍ പര്യാപ്തമാണെന്നുമാണ് റെയില്‍വേ മന്ത്രാലയത്തിന്‍റെ പുതിയ നിലപാട്.

എംപിമാരായ എം.ബി രാജേഷും എ. സമ്പത്തും രേഖാമൂലം നല്‍കിയ ചോദ്യത്തിന് മറുപടിയായാണ് റെയിൽവേ സഹമന്ത്രി നിലപാട് വ്യക്തമാക്കിയത്. കോച്ചുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നിലവിലുള്ള കോച്ച് ഫാക്ടറികള്‍ മുഖേന സാധിക്കുന്നുണ്ട്. അതിനാല്‍ പുതുതായി കോച്ച് ഫാക്ടറികള്‍ സ്ഥാപിക്കേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

Loading...

കഞ്ചിക്കോട് കോച്ച് ഫാക്ടറി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നീക്കം വിവാദമായതോടെ പദ്ധതി ഉപേക്ഷിക്കില്ലെന്നും റെയില്‍വേയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്നും റെയില്‍വേമന്ത്രി പിയൂഷ് ഗോയല്‍ സംസ്ഥാന ഭരണ പരിഷ്ക്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന് ഉറപ്പ് നല്‍കി. ഇതിന് പിന്നാലെയാണ് റെയില്‍വേ മന്ത്രാലയത്തിന്‍റെ മലക്കം മറിച്ചില്‍.