സംസ്ഥാനത്ത് തൽക്കാലം പവർ കട്ടില്ല; അധിക വിലക്ക് വൈദ്യുതി വാങ്ങാൻ ധാരണ

തിരുവനന്തപുരം: സംസ്ഥാനത്ത് തൽക്കാലം പവർക്കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. കേരളത്തിൽ തൽക്കാലം ലോഡ്ഷെഡിംഗും പവർകട്ടും ഉണ്ടാകില്ലെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായത്. 19 വരെ ലോഡ്ഷെഡിംഗും പവർകട്ടും ഉണ്ടാകില്ലെന്നും യോഗത്തിൽ ധാരണയായി. പ്രതിദിനം രണ്ട് കോടിയോളം അധികം ചെലവിട്ട് പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങി ക്ഷാമം പരിഹരിക്കും. അടുത്ത ചൊവ്വാഴ്ച സ്ഥിതി വിലയിരുത്തി തുടർ നടപടി തീരുമാനിക്കുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.
3800 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം കേരളത്തിന് വേണ്ടത്. ഇതിൽ 2200 മെഗാവാട്ടും പുറത്ത് നിന്നുള്ള വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള ദീർഘകാല കരാറിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന് ലഭിച്ചു വരുന്നത്.