പ്രളയ ഫണ്ട് മുക്കി, ലോക ബാങ്ക് തന്ന 1750 കോടി കാണാനില്ല

പ്രളയത്തിനു കിട്ടിയ 1750 കോടി രൂപ കാണാനില്ല എന്ന വന്‍ ആരോപണം പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു. പ്രളയത്തിന്റെ കെടുത് അനുഭവിക്കുന്ന സാധാരണ ജനങ്ങളിലേക്ക് എത്തേണ്ട വന്‍ തുക ഇപ്പോള്‍ എവിടെ എന്ന് അറിയില്ല. 1750 കോടി രൂപ കാണാനില്ല എന്ന വന്‍ വെളിപ്പെടുത്തല്‍ നിയമ സഭയില്‍ വി.ഡി സതീശന്‍ എം.എല്‍.എയാണ് പരസ്യമായി ഉന്നയിച്ചിരിക്കുന്നത്. ഇതിനു കൃത്യമായ ഒരു മറുപടിയും സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടായിട്ടും ഇല്ല.

ലോക ബാങ്ക് നലികിയ സഹായ ധനമാണ് ഇപ്പോള്‍ കാണാതായത്. ഇത് ദുരിതാശ്വാസ കണക്കിലോ ഫണ്ടിലോ അക്കൗണ്ടിലോ ഈല്ല. മാത്രമല്ല ഇത് ഒരു ബാങ്ക് അക്കൗണ്ടിലും പ്രത്യേക നിക്ഷേപമായും ഇട്ടിട്ടില്ല. ട്രഷറിയില്‍ ഇല്ല. പണം എവിടെ എന്ന് കൃത്യമായി ആര്‍ക്കും അറിയില്ല. എന്നാല്‍ 1750 കോടി രൂപ ലോക ബാങ്ക് സര്‍ക്കാരിനു കൈമാറിയതും, കേരല സര്‍ക്കാരിന്റെ അക്കൗണ്ടില്‍ അത് വരികയും ചെയ്തതായി രേഖകള്‍ ഉണ്ട്. പണം സ്വീകരിച്ച സര്‍ക്കാര്‍ അത് എന്ത് ചെയ്തു എന്നു പോലും വ്യക്തമാക്കിയിട്ടില്ല. അതായത് കയറി കിടക്കാന്‍ ഇന്നും കിടപ്പാടം ഇല്ലാത്തവര്‍,. ഭൂമി പോയവര്‍, കൃഷി പോയവര്‍, കച്ചവടക്കാര്‍, എല്ലാം ഇന്നും തകര്‍ന്ന് തരിപ്പണമായി നില്ക്കുകയാണ്. സഹായ ധനം ലഭിക്കാത്തവര്‍ അനേകായിരങ്ങള്‍. ഒരു വീടിനു കൊടുക്കുന്നതാകട്ടേ നക്കാപിച്ച കാശും. ഡാം തുറന്ന് വിട്ട് ഉണ്ടാക്കിയ മഹാ ദുരന്തത്തിന്റെ പരിപൂര്‍ണ്ണ നഷ്ടം ജനങ്ങള്‍ക്ക് കൊടുക്കുവാന്‍ ധാര്‍മ്മികമായി ബാധ്യസ്ഥരായ സര്‍ക്കാര്‍ നഷ്ടപെട്ട വീട്ടു സാധനങ്ങള്‍ക്ക് പകരം ഒന്നും നല്കിയില്ല. റീ ബില്‍ഡ് കേരളം പെരുവഴിയില്‍ കിടക്കുന്നു. ഇതിനെല്ലാം ഇടയിലാണ് പാവം ദുരിത ബാധിതരെ സഹായിക്കാന്‍ ലോക ബാങ്ക് നല്കിയ പണം പോലും മറ്റ് കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ വക മാറ്റിയത്. മറ്റ് കാര്യങ്ങള്‍ക്ക് ഈ പണം ഉപയോഗിച്ചു എന്നു പറഞ്ഞാല്‍ അടിച്ച് മാറ്റലും മോഷണവും തന്നെയാണ്. ദുരിത ബാധിതരുടെ പിച്ച ചട്ടിയില്‍ അവര്‍ക്ക് ലോകത്തിന്റെ കരുണ കൊണ്ട് ലഭിക്കുന്ന സഹായങ്ങള്‍ പോലും സര്‍ക്കാര്‍ അട്ടിമറിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വന്‍ ആരോപണം നിയമ സഭയില്‍ ഉന്നയിച്ചതും പുറത്തുവിട്ടതും വി.ഡി. സതീശന്‍ എം.എല്‍.എയാണ്.

Loading...

പ്രളയം കേരളത്തേ തകര്‍ത്തപ്പോള്‍ ലോകം മുഴുവന്‍ വിതുമ്പ് നല്കിയ പണം എന്തു ചെയ്തു. സഹായങ്ങള്‍ ആരുടെ വീടുകളില്‍ എത്തി.അശ്രദ്ധ വരുത്തിയ ദുരന്തത്തില്‍ മരിച്ച 450ഓളം ആളുകളുടെ വീട്ടുകാര്‍ക്ക് എന്ത് നല്കി. എല്ലാം അറിയാന്‍ ജനത്തിനു അവകാശം ഉണ്ട്. ധൂര്‍ത്തില്‍ നിന്നും കൊടിയ ധൂര്‍ത്തിലേക്ക് പോകുന്ന സര്‍ക്കാര്‍ ഇതിനെല്ലാം മറുപടി ജനങ്ങള്‍ക്ക് നല്കണം. ലോക ബാങ്ക് നല്കിയ 1750 കോടി രൂപ എന്ത് ചെയ്ത് എന്നും എവിടെ എന്നും പറയണം