ഓണം കഴിയുന്നത് വരെ എന്തുമാകാം, വാഹന പരിശോധനയും പിഴ ഈടാക്കലും നിര്‍ത്തിവെച്ചു

റോഡിലെ പരിശോധനയും പിഴ ഈടാക്കലും താത്കാലികമായി നിര്‍ത്തിവെച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ഓണം കഴിയുന്നത് വരെ പിഴ ഈടാക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്. അതേസമയം, പരിശോധനയ്ക്കായി നിയോഗിച്ചിട്ടുള്ള സ്‌ക്വാഡുകളെ പിന്‍വലിച്ചിട്ടില്ല. നിയമം ലംഘിക്കുന്നവരെ ബോധവത്കരിക്കാനാണ് നിര്‍ദേശം.

പുതിയ നിരക്കനുസരിച്ച് വിജ്ഞാപനം ഇറക്കിയതിനാല്‍ പിഴ ഈടാക്കുകയാണെങ്കില്‍ ഉയര്‍ന്ന തുക മാത്രമേ വാങ്ങാനാകൂ. ഇതേ തുടര്‍ന്നാണ് പരിശോധന നിര്‍ത്തിവെക്കാന്‍ വാക്കാല്‍ നിര്‍ദേശിച്ചത്. പിഴ ഉയര്‍ത്തിയതിന് ശേഷമുള്ള അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ അരക്കോടി രൂപയില്‍ കൂടുതല്‍ പിഴ ഈടാക്കിയിരുന്നു.

Loading...

ഓണക്കാലത്ത് വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി സേഫ് കേരള പദ്ധതിയുടെ ഭാഗമായി തീരുമാനിച്ച പ്രത്യേക പരിശോധനയും ഇതോടെ നിര്‍ത്തിയിരിക്കുകയാണ്. അന്തര്‍ സംസ്ഥാന ബസുകളുടെ അമിത നിരക്കും ക്രമക്കേടുകളും തടയുന്നതിനുള്ള നൈറ്റ് റെഡേഴ്‌സ് പരിശോധനയും പലയിടങ്ങളിലും നിലച്ചിരിക്കുകയാണ്.