ഉത്തര്‍പ്രദേശ്: മുസ്‌ലിമുകള്‍ക്ക്‌ വോട്ടവകാശം നല്‍കരുതെന്നുള്ള ശിവസേന നേതാവ്‌ സഞ്‌ജയ്‌ റൌട്ടിന്റെ വിവാദ ലേഖനത്തിനു പിന്നാലെ ഇതാ അടുത്തത്. ഹിന്ദുക്കള്‍ വന്ധ്യംകരണം നടത്തുന്നുവെങ്കില്‍ മുസ്ലീംമുകളും അത് ചെയ്യണം. കൂടുംബാസൂത്രണത്തിനു തയാറാകുന്നവരെ മാത്രമേ വോട്ടു ചെയ്യാന്‍ അനുവദിക്കാവൂവെന്ന്‌ ബിജെപി എംപി സാക്ഷി മഹാരാജ്‌. കുടുംബാസൂത്രണത്തിനായി ശക്‌തമായ നിയമം ഉണ്ടാവണം. അത്‌ പിന്തുടരാത്തവരുടെ വോട്ടവകാശം എടുത്തുകളയണം. എല്ലാവര്‍ക്കും ഒരേ നിയമം ബാധകമാണ്‌. നമ്മുടെ ഭരണവ്യവസ്‌ഥയില്‍ ഒരു വിഭാഗത്തിനും പ്രത്യേക പരിഗണന ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

ഒരു കുടുംബത്തില്‍ നാലു കുട്ടികള്‍ വേണമെന്നു പറഞ്ഞപ്പോള്‍ ഒട്ടേറെ പേര്‍ ഒച്ചപ്പാടുണ്ടാക്കി. എന്നാല്‍ നാലു ഭാര്യമാരില്‍ നിന്നായി 40 കുട്ടികള്‍ ഉണ്ടാകുന്നതിനെക്കുറിച്ച്‌ ആര്‍ക്കും ഒന്നും പറയാനില്ലെന്ന്‌ സാക്ഷി മഹാരാജ്‌ പറഞ്ഞു.

Loading...

ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ജനസംഖ്യ 30 കോടിയായിരുന്നു. എന്നാല്‍ ഇന്നു ഇന്ത്യയുടെ ജനസംഖ്യ 130 കോടിയാണ്‌. കുടുംബാസൂത്രണത്തിനായി ശക്‌തമായ നിയമം ഉണ്ടാകാത്തിടത്തോളം രാജ്യത്തിന്‌ വളര്‍ച്ചയുണ്ടാവില്ല. അതിനാല്‍ സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച്‌ ഈ ആവശ്യവുമായി മുന്നോട്ടുവരണം. ഹിന്ദുവോ, മുസ്‌ലിമോ, സിഖോ, ക്രിസ്‌ത്യാനികളോ ആരുമായാലും എല്ലാവര്‍ക്കും നിയമം ഒരുപോലെ ബാധകമായിരിക്കമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഹിന്ദു സ്‌ത്രീകള്‍ നാലു കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്ന സാക്ഷിയുടെ വിവാദ പ്രസ്‌താവനയ്ക്കു പിന്നാലെയാണ് ഇത്.