മീഡിയ വൺ കുഴപ്പമില്ല, മനോരമയേ ഭീഷണിപ്പെടുത്തി ഓടിക്കുക, വൈദീകന്റെ ആഹ്വാനം പുറത്ത്, ഫാ നോബിൾ തോമസ് പാറയ്ക്കൽ

Noble Thomas Parackal

ഫാ. നോബിൾ തോമസ് പാറയ്ക്കൽ എന്ന മാനന്തവാടി രൂപതാ പി.ആർ.ഒ ചുമതലയുള്ള വൈദീകന്റെ കലാപം ഉണ്ടാക്കാനുള്ള ആഹ്വാനം പുറത്ത്. വൈദീകൻ വിശ്വാസികളോട് മാധ്യമങ്ങളേ ഭീഷണിപ്പെടുത്താൻ നിർദ്ദേശം നല്കുന്ന വാടസ്പ്പ് ശബ്ദ സന്ദേശം ആണ്‌ പുറത്ത് വന്നിരിക്കുന്നത്. സി.ലൂസിയുടെ നീതിക്ക് വേണ്ടി വഞ്ചിസ്കയറിൽ നടത്തുന്ന പ്രതിഷേധ-സമര പരിപാടികൾ വാർത്തകൾ ആയി ടെലികാസ്റ്റ് ചെയ്തിരിക്കാൻ സി.ലൂസിയെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ്‌ ഫാ നോബിൾ തോമസ്. വൈദീകരുടെ ഗുണ്ടായിസവും കലാപ നീക്കവും വിശ്വാസികളേ തെറ്റായ വഴിക്ക് നയിക്കുന്നതിന്റെയും വ്യക്തമായ ഉദാഹരണമാണിത്.

ഫാ നോബിൾ തോമസ് പാറയ്ക്കൽ സാമൂഹ്യമാധ്യമത്തിലൂടെ വിവിധ വൈദീകർക്കും കന്യസ്ത്രീകൾക്കും പിന്നെ കുഞ്ഞാടുകൾക്കും കൊടുക്കുന്ന നിർദേശങ്ങൾ ആരെയും ഞെട്ടിപ്പിക്കുന്നത് തന്നെ. വൈദീകർ ക്രിമിനൽ പ്രവർത്തനം നടത്തുകയും കൊലപാതകവും ബലാൽസംഗവും വരെ നടത്തുകയും ചെയ്യുന്നത് കേരളത്തിൽ ഇപ്പോൾ നിരവധിയാണ്‌. തെളിയിക്കപ്പെടാതെ കിടക്കുന്നതും പുറത്ത് വരാത്തതും നിരവധി. മാത്രമല്ല ഇപ്പോൾ ഭീഷണിയുമായി വന്നിരിക്കുന്ന ഫാ നോബിൾ തോമസ് എന്നയാൾ 16കാരിയെ പള്ളി മേടയിൽ വയ്ച്ച് ഗർഭിണിയാക്കി ഇപ്പോൾ ജയിലിൽ കഴിയുന്ന ഫാ റോബിൻ വടക്കുംഞ്ചേരിയുടെ അടുത്ത സുഹൃത്ത് കൂടിയാണ്‌.

Loading...