ഓസ്‌കര്‍ ശാപമാണ് തനിക്കുണ്ടായത്, ഹിന്ദിയില്‍ നിന്നും അവസരങ്ങള്‍ ഒന്നും ലഭിക്കുന്നില്ല, റസൂല്‍ പപൂക്കുട്ടി പറയുന്നു

മുംബൈ: ബോളിവുഡില്‍ നിന്നും തനിക്ക് എതിരെ സംഘടിത നീക്കങ്ങള്‍ ഉണ്ടായെന്ന് സംഗീത സാമ്രാട്ട് എ ആര്‍ റഹ്മാന്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ താനും ബോളിവുഡില്‍ നിന്നും അവഗണന നേരിടുന്നുവെന്ന് തുറന്ന് പറഞ്ഞ് പ്രശസ്ത സൗണ്ട് റെക്കോര്‍ഡിസ്റ്റ് റസൂല്‍ പൂക്കുട്ടിയും രംഗത്ത്.

ഓസ്‌കര്‍ ലഭിച്ചതിന് ശേഷം തനിക്ക് ഹിന്ദി ചിത്രത്തില്‍ നിന്നും ഫോണ്‍ കോളുകള്‍ വരാതായെന്നും പ്രാദേശിക സിനിമകളാണ് തനിക്ക് തുണയായതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. മുഖത്ത് നോക്കി നിങ്ങളെ ഞങ്ങള്‍ക്കുവേണ്ട എന്ന് പറഞ്ഞ് പ്രൊഡക്ഷണന്‍ ഹൗസ് ഉടമകള്‍ വരെയുണ്ട്.

Loading...

ഹോളിവുഡിലേക്ക് പ്രവര്‍ത്തനമേഖല മാറ്റാമായിരുന്നു. ഇന്ത്യയില്‍ ചെയ്ത ജോലിക്കാണ് ഓസ്‌കര്‍ ലഭിച്ചത്. അതുകൊണ്ട് അത് ചെയ്തില്ല. ഓസ്‌കര്‍ ശാപമാണ് തനിക്കുണ്ടായതെന്നും ആര്‍ക്കും സംഭവിക്കാവുന്നതാണ് ഇതെന്നും അദ്ദേഹം പറയുന്നു.