ഗുണ്ടായിസത്തിനു മഹൽ കമ്മറ്റിയുടെ കൂട്ട്, വ്യാപാരിയേ മർദ്ദിച്ചു, കൊല്ലും എന്നും ഭീഷണി

നൂറനാട്:വ്യാപാരിയേ ക്രൂരമായി മർദ്ദിച്ച് കൊല്ലും എന്ന് ഭീഷണി.  നൂറനാട് കവലയില്‍ പലചരക്ക് മൊത്തവ്യാപാരം നടത്തുന്ന മാമൂട്ടില്‍ ട്രേഡേഴ്‌സിന്റെ ഉടമ അബ്ദുള്‍ജബ്ബാറിനും മകന്‍ നിഷാദ് ,നിഷാദിന്റെ ഭാര്യ സെബാനസെയ്ദിനെയുമാണ് അക്രമിച്ചത്.മാവേലിക്കര താലൂക്കില്‍ പാലമേല്‍ വില്ലേജില്‍ എരുമക്കുഴി ഷേനു മന്‍സിലില്‍ ഷെറിഫ്,ജിബിമന്‍സിലില്‍ കബീര്‍,സബിതാമന്‍സിലില്‍ അടിമാറാവുത്തര്‍,തടത്തില്‍ വീട്ടില്‍ അജി,മുതുകാട്ടുകര കുഴിയത്തു കിഴക്കേതില്‍ റഹീം,സുധീപ് മന്‍സിലില്‍ സുധീപ്, എന്നനിവര്‍ക്കെതിരെ ജില്ലാപോലീസ് മേധാവി മുന്‍പാകെ വ്യാപാരിയുടെ പരാതി .
കഴിഞ്ഞമാസം 23നായിരുന്നു പരാതികാകസ്പദമായ സംഭവം ഉണ്ടായത് കൃഷ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്‌റിന്റെ സാന്നിദ്ധ്യത്തില്‍ പഞ്ചായത്തു റോഡിനും വസ്തുവിനും ഇടയിലുള്ള അഴുക്കുചാല്‍ മേല്‍മൂടി സ്ഥാപിക്കുന്ന പ്രവര്‍ത്തിയആരംഭിച്ചപ്പോള്‍ അക്രമി സംഘം ആയുധങ്ങളുമായി എത്തി തൊഴിലാളികളെയും അബ്ദുള്‍ജബ്ബാറിനെയും അക്രമിക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

പതിനാലു വര്‍ഷത്തോളമായി നൂറനാട് താമസിച്ചു വ്യാപാരം നടത്തി വരുന്ന അബ്ദുല്‍ജബ്ബാറും കുടുംബവും നൂറനാട് ഷറഫുല്‍ ജമാ അത്ത് പള്ളിക്കു സമീപം സ്വകാര്യവ്യക്തിയുടെ പക്കല്‍ നിന്നും സ്ഥലം വാങ്ങിയതിനെ ചൊല്ലിയുണ്ടായ പകയാണ് അക്രമത്തിനു കാരണമെന്ന് ഇവര്‍ പറയുന്നു.അക്രമത്തിനിരയായ അബ്ദുള്‍ ജബ്ബാര്‍ വിലയാധാരമായി വാങ്ങിയ ഭൂമി മറ്റൊരാള്‍ക്ക് മറിച്ചു കൊടുക്കാന്‍ തുനിഞ്ഞപ്പോഴാണ് ഷെറീഫും സംഘവും സ്ഥലം വില്‍പനയെക്കുറിച്ചു പത്രപരസ്യത്തിലൂടെ അറിഞ്ഞ് സഥലത്തെത്തുകയും വില്‍പന നടക്കണമെങ്കില്‍ ഷെറീഫിനും സംഘത്തിനു ക്വട്ടെഷന്‍ ഫീ നല്‍കണമെന്നാവശ്യമുന്നയിച്ച് രംഗത്തു വരുകയായിരുന്നു. ഇതു നല്‍കില്ല എന്നു പറഞ്ഞില്‍ പ്രകോപിതരായ സംഘം വ്യാപാരിയെയും കുടുബത്തെയും അക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍പറഞ്ഞു.അബ്ദുള്‍ ജബ്ബാറിന്റെ ഭൂമിയിയിലേയ്ക്കുള്ള വഴിയില്‍ തൂണുകള്‍ നാട്ടി യാത്രാ തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതു നീക്കം ചെയ്യാന്‍ അബ്ദുള്‍ജബ്ബാര്‍ ഹൈക്കോടതിയെ സമീപിച്ചതിനെതുടര്‍ന്ന് ഇയാള്‍ക്കനുകൂലമായി പള്ളിക്കാര്‍ക്കോ,മറ്റു സ്വകാര്യവയക്തികള്‍ക്കോ ഈ ഭൂമിയില്‍ അവകാശങ്ങളില്ലെന്ന വിധി കോടതി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.പള്ളിക്കമ്മറ്റിക്ക് അവകാശപ്പെട്ടഭൂമിയാണെന്നുന്നയിച്ചാണ് മഹല്ലുകമ്മറ്റിയുടെ പിന്തുണയോടെയാണ് അക്രമം നടത്തിയതെന്നും പണം തട്ടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ അബ്ദുള്‍ ജബ്ബാറിനെയും കുടുംബത്തെയും കൊല്ലുമെന്നുഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് കാണിച്ച് പരാതിപ്പെട്ടിട്ടും അക്രമികള്‍ക്കെതിരെയാതൊരു നടപടികളും സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്നനും അബ്ദുള്‍ജബ്ബാര്‍ പറയുന്നു.

Loading...