പ്രിയാ വാര്യരെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാന്‍ താത്പര്യമില്ലെന്ന് തുറന്നടിച്ച് നൂറിന്‍

ഒരു അഡാറു ലവ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ പ്രശസ്തയായ താരമാണ് പ്രിയവാര്യര്‍. ഈ ഗാനരംഗം ഹിറ്റായതോടെ പ്രിയയുടെ സമയവും തെളിഞ്ഞു.

എന്നാല്‍, ഈ ചിത്രത്തിലെ നായികയായ നൂറിനാണ് പ്രിയ ഹിറ്റായതോടെ തിരിച്ചടി കിട്ടിയത്. എന്നാല്‍ സിനിമ തിയറ്ററിലെത്തിയതോടെ നൂറിനും പെട്ടെന്ന് ആരാധകരുടെ ഇഷ്ടതാരമായി. അതിനിടെയില്‍ പ്രിയയും നൂറിനും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നും തമ്മില്‍ മിണ്ടുന്നില്ലെന്നും വാര്‍ത്ത പരന്നിരുന്നു.

Loading...

ഇപ്പോഴിതാ ആ അഭ്യൂഹങ്ങള്‍ വഴിമരുന്നിടുകയാണ് ഒരു മലയാളം ചാനലില്‍ നടന്ന ഒരു ചാറ്റ് ഷോ. ഇതില്‍ പ്രിയയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന്‍ താല്പര്യമില്ലെന്ന മട്ടിലാണ് അവര്‍ പ്രതികരിച്ചത്. ഇഷ്ടമുള്ള കാര്യം ഇഷ്ടമില്ലാത്ത കാര്യം എന്ന സെഗ്മെന്റില്‍ ആണ് നൂറിന്‍ പ്രതികരിച്ചത്. റോഷന്റെ ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ കാര്യം ആണ് ആദ്യം ചോദിച്ചത്.

റോഷന്‍ നന്നായി ഡാന്‍സ് കളിക്കുമെന്നും കൂടെ കളിക്കുന്നവര്‍ക്കും നല്ല എനര്‍ജി നല്‍കാന്‍ സഹായിക്കുമെന്നും റോഷനെക്കാള്‍ നന്നായി കളിക്കാന്‍ തോന്നുമെന്നും നൂറിന്‍ പറയുന്നു. റോഷന്‍ പെട്ടെന്ന് ടെന്‍സ്ഡ് ആവുമെന്നും ചില സമയത്ത് കംഫര്‍ട്ടിബള്‍ അല്ലാതെ ആകുമെന്നും അതാണ് ഇഷ്ടമില്ലാത്തതെന്നും നൂറിന്‍ വ്യക്തമാക്കി.

അടുത്ത് പ്രിയാ വാര്യര്‍ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ അല്‍പ്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം നൂറിന്‍ അടുത്ത ചോദ്യത്തിലേക്ക് പോകാം എന്ന് പറഞ്ഞു. ഇഷ്ടമില്ലാത്തത് ചോദിച്ചപ്പോഴും ചിരിച്ചു കൊണ്ട് അടുത്ത ചോദ്യത്തിലേക്ക് പോകാം എന്ന് നൂറിന്‍ അഭിപ്രായപ്പെട്ടു. അതിനെ കുറിച്ച് പറയാന്‍ താല്‍പര്യമില്ലെയെന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന് നൂറിന്‍ വ്യക്തമാക്കി. താന്‍ അത്ര €ോസ് അല്ലായിരുന്നുവെന്നും അതുകൊണ്ട് അത്ര വ്യക്തമായി അറിയില്ലെന്നും നൂറിന്‍ അഭിപ്രായപ്പെടുന്നു.