ട്രംപ് സൈക്കോപാത്ത് ആണെന്ന് ഉത്തര കൊറിയ ; പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ‘ഭ്രാന്തന്‍’

സോള്‍ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈക്കോപാത്ത് (മനോദൗര്‍ബല്യമുള്ള ആള്‍) ആണെന്ന് ഉത്തര കൊറിയ. ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമമായ റൊഡോങ് സിന്‍മന്‍ ആണ് യുഎസിനും ട്രംപിനും എതിരെ വിമര്‍ശമുന്നയിച്ചത്. ഉത്തരകൊറിയയിലേത് കിരാത ഭരണകൂടമാണെന്ന് ട്രംപ് പറഞ്ഞതിനുള്ള മറുപടിയായിട്ടാണ് ഉത്തരകൊറിയയുടെ വിമര്‍ശനം.

ഒന്നര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മോചിപ്പിച്ച യുഎസ് വിദ്യാര്‍ഥി ഓട്ടൊ വാംബിയറുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെയാണ് ട്രംപിനെ വിമര്‍ശിച്ച് ഉത്തര കൊറിയ രംഗത്തെത്തിയത്.

Loading...

‘യുഎസിലെ കടുത്ത ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ട്രംപ് കടന്നുപോകുന്നത്. ഈ പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ ഉത്തര കൊറിയക്കെതിരെ സമരം നടത്തുകയാണ്. മനോദൗര്‍ബല്യമുള്ള ട്രംപിനെ പിന്തുണയ്ക്കുന്നതു ദുരന്തമാണെന്ന് ദക്ഷിണ കൊറിയ പിന്നീട് തിരിച്ചറിയും..’ റിപ്പോര്‍ട്ട് പറയുന്നു.

അബോധാവസ്ഥയിലാണ് ഓട്ടൊ വാംബിയര്‍ യുഎസില്‍ തിരിച്ചെത്തിയത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആയിരുന്നു മരണം. പ്രചാരണത്തിനുള്ള ബാനര്‍ മോഷ്ടിച്ചെന്ന കുറ്റംചുമത്തി 15 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട വാംബിയര്‍, തടവില്‍ കൊടിയ പീഡനത്തിന് ഇരയായെന്നാണു വിവരം.