സ്വപ്‌നയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം; ഇഡിക്ക് എതിരെയില്ല; സത്യവാങ്മൂലവുമായി സര്‍ക്കാര്‍

ന്യൂഡല്‍ഹി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സ്വപ്‌ന സുരേഷിനെ ശക്തമായി വിമര്‍ശിച്ചും ഇഡിക്കെതിരെ രാഷ്ട്രീയ വിമര്‍ശനം ഒഴിവാക്കിയും സംസ്ഥാനസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. അന്വേഷണം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുവനാണെന്നാണ് സര്‍ക്കാരിന്റെ ആരോപണം. ഇഡി മുമ്പ് 12 തവണ മൊഴി രേഖപ്പെടുത്തിയപ്പോഴും ഉന്നയിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ സ്വപ്‌ന സുരേഷ് മജിസ്‌ട്രേറ്റിന് മുന്നിലും മാധ്യമങ്ങള്‍ക്ക് മുന്നിലും ഉന്നയിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നു.

ബാഹ്യ സമ്മര്‍ദ്ദം മൂലമാണ് സ്വപ്‌ന സുരേഷ് ഇത്തരത്തില്‍ ഉന്നതര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണുവാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രിം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കേരള പോലീസോ സര്‍ക്കാരോ അന്വേഷണത്തില്‍ ഇടപെട്ടതിനോ തടസ്സപ്പെടുത്തിയതിനോ ഇഡിയുടെ പക്കല്‍ രേഖകള്‍ ഇല്ല. കേസിലെ ഏതെങ്കിലും ഒരു സാക്ഷിയെ സംസ്ഥാനസര്‍ക്കാര്‍ സ്വാധീനിച്ചുവെന്ന പരാതി ഇഡിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Loading...

12 തവണ മൊഴി രേഖപ്പെടുത്തിയപ്പോഴും ഉന്നയിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ സ്വപ്‌ന സുരേഷ് മജിസ്‌ട്രേറ്റിന് മുന്നിലും മാധ്യമങ്ങള്‍ക്ക് മുന്നിലും ഉന്നയിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നു. ബാഹ്യ സമ്മര്‍ദ്ദം മൂലമാണ് സ്വപ്‌ന സുരേഷ് ഇത്തരത്തില്‍ ഉന്നതര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സ്വപ്‌ന സുരേഷ് കസ്റ്റഡിയില്‍ ആയിരുന്ന സമയത്ത് റെക്കോര്‍ഡ് ചെയ്ത അവരുടെ ശബ്ദ ശന്ദേശം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്ത് വിട്ടതിനെ സംബന്ധിച്ച് അന്വേഷണം നടത്തുവാന്‍ ഇഡി ജയില്‍ വകുപ്പിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി. ഈ അന്വേഷണം ഇഡി നടത്തിയ അന്വേഷണത്തെ ബാധിച്ചിട്ടില്ലെന്നും സംസ്ഥാനം പറയുന്നു.

സ്വര്‍ണക്കെടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ കേരളത്തില്‍ നടക്കുകയാണ് അതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ വിചാരണ നടപടികള്‍ മാത്രം മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യം നിയമപരമായി നിലനില്‍ക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. ശിവശങ്കറന്റെ സ്വാധീനത്തിലാണ് സംസ്ഥാന പോലീസ് എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റിയാല്‍ അത് സംസ്ഥാനത്തെ ജുഡീഷ്യറിയില്‍ നിഷ്പക്ഷത അപകീര്‍ത്തിപ്പെടുത്തുന്നതിന് തില്യമാകുമെന്നും സംസ്ഥാനം പറയുന്നു.