കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടി; ഇനി ജോലി കിട്ടാൻ അൽപ്പം ബുദ്ധിമുട്ടും

Loading...

കുവൈറ്റിൽ സ്വദേശിവത്ക്കരണം ശക്തിപ്പെടുന്നതിന്റെ ഭാഗമായി പൊതുമേഖലയിലെ മുഴുവൻ തസ്തികകളും കുവൈത്തികൾക്ക് മാത്രമായി സംവരണം ചെയ്തു. ഇത് കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തിരിച്ചടിയാണ്. ഇനി മുതൽ യോഗ്യരായ കുവൈത്തികളില്ലെങ്കിൽ മാത്രമേ വിദേശികളെ പരിഗണിക്കൂ. സിവിൽ സർവ്വീസ് കമ്മീഷൻ മേധാവി അഹമ്മദ് അൽ ജസ്സാറാണ് ഇക്കാര്യം വ്യക്തമാക്കിയത് .

സർക്കാർ മേഖലയിൽ വിദേശികളെ പിൻവാതിൽ വഴി നിയമിക്കുന്നുണ്ടെന്ന് ചില ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് തീരുമാനം കർശനമാക്കിയത്. ഈ വർഷം ജനുവരി മുതൽ ആഗസ്റ്റ് 22 വരെ 11526 സ്വദേശികളെയാണ് സർക്കാർ മേഖലയിൽ നിയമിച്ചത്. എന്നാൽ വിദേശികളുടെ എണ്ണം വളരെ കുറവാണ്. 790 പേരെ മാത്രമേ നിയമിച്ചിട്ടുള്ളൂ. വെറും ആറ് ശതമാനം മാത്രമാണിത്.

Loading...

നിലവിലെ കണക്കുകളനുസരിച്ച് കുവൈറ്റിലെ സർക്കാർ മേഖലയിൽ ആകെ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 78739 ആണ്. ഇവരിൽ 44 ശതമാനം പേർ ആരോഗ്യ മന്ത്രാലയത്തിലും 40 ശതമാനം പേർ വിദ്യാഭ്യാസ മന്ത്രാലയത്തിലും 16 ശതമാനം പേർ മറ്റ് ഡിപ്പാർട്ട്മെന്റുകളിലുമാണ്