കോഴിക്കോട്്. പീഡന പരാതിയില്‍ സിവിക് ചന്ദ്രനെ വെള്ളിയാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. കേസ് കോഴിക്കോട് ജില്ലാ കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. സിവിക് ചന്ദ്രനെതിരെ ഉയര്‍ന്ന രണ്ടാമത്തെ പീഡന പരാതിയിലാണ് കോടതിയുടെ നടപടി.
യുവ എഴുത്തുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പോലീസാണ് സിവിക് ചന്ദ്രനെതിരെ കേസ് രജിസ്ട്രര്‍ ചെയ്തത്. നന്തി കടപ്പുറത്തവച്ച് പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്നാണ് സിവിക് ചന്ദ്രനെതിരെ യുവതി നല്കിയ പരാതിയില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ നല്‍കിയിട്ടില്ല.
ആദ്യ പീഡനപരാതിയില്‍ സിവിക് ചന്ദ്രന് നേരത്തെ കോടതി ജാനമ്യം നല്‍കിയിരുന്നു. അറസ്റ്റ് ചെയ്താല്‍ ആള് ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കൊയിലാണ്ടിയില്‍ പുസ്തക പ്രകാശനത്തിന് എത്തിയ യുവതിയോട് അതിക്രമം കാണിച്ചുവെന്നാണ് കേസ്.