കൊല്ലം: കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്തി പൂക്കള്‍ കൊണ്ട് അലങ്കരിച്ച പെട്ടിയില്‍ അവള്‍ അന്ത്യയാത്ര ആയപ്പോള്‍ ബാക്കി വെച്ചത് കുറേ ഓര്‍മകള്‍ മാത്രം. ആ അച്ഛനും അമ്മയ്ക്കും നഷ്ടമായത് അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ പിറന്ന പൊന്നോമനയായിരുന്നു. ദേവനന്ദ മറഞ്ഞപ്പോള്‍ ആ കുഞ്ഞ് മാലാഘയുടെ നോട്ട് ബുക്കില്‍ എഴുതിയ വാക്കുകളാണ് ഏവരെയും വീണ്ടും കണ്ണീരിലാഴ്ത്തുന്നത്. ‘മൈ നെയിം ഈസ് ദേവനന്ദ. ഐ ആം സിക്‌സ് ഇയേഴ്‌സ് ഓള്‍ഡ്. ഐ ആം സ്റ്റഡിയിങ് ഇന്‍ ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡ്.’ സ്വന്തം കൈപ്പടയില്‍ പെന്‍സില്‍ ഉപയോഗിച്ച് ദേവനന്ദ നോട്ട്ബുക്കില്‍ എഴുതിപ്പഠിച്ചു. എന്നും ഡേറ്റ് ഉള്‍പ്പെടെ ആയിരുന്നു ദേവനന്ദ നോട്ട് ബുക്കില്‍ എഴുതിയിരുന്നത്. നോട്ട് ബുക്കില്‍ അവസാന ദിവസമായി അടയാളപ്പെടുത്തിയിരിക്കുന്നത് കഴിഞ്ഞ 24 ആയിരുന്നു. അന്നവള്‍ ഹിന്ദിയുടെ ആദ്യക്ഷരങ്ങളാണ് എഴുതി തുടങ്ങിയത്.
പരീക്ഷ ഉള്ള ദിവസം എല്ലാം പഠിച്ചിട്ടാവും ദേവനന്ദ ക്ലാസില്‍ എത്തുക. ഇനി എന്തെങ്കിലും കാരണത്താല്‍ പഠിക്കാന്‍ സാധിച്ചില്ലെങ്കില്‍ ക്ലാസില്‍ എത്തുമ്പോഴേ തന്നെ കാര്യം ടീച്ചറെ അറിയിക്കും. ഇന്നത്തെ പരീക്ഷയ്ക്ക് പഠിക്കാന്‍ സാധിച്ചില്ലെന്ന് പറഞ്ഞ് അവള്‍ കരയും. എന്നാല്‍ പഠിച്ചിട്ട് എത്തുന്ന ദിവസം അധ്യാപിക ക്ലാസില്‍ എത്തുേേമ്പാള്‍ തന്നെ അവള്‍ പറയും, ടീച്ചറേ ഇന്നു പരീക്ഷയുണ്ട്. വാക്കനാട് സരസ്വതീ വിദ്യാനികേതനിലെ ദേവനന്ദയുടെ അധ്യാപിക പ്രീത ദേവി പറയുന്നു.
ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്ന പ്രാഥമിക സൂചന . ചെളിയും വെള്ളവും ആന്തരാവയവങ്ങളില്‍ കണ്ടെത്തി. കാലുതെറ്റി വെള്ളത്തില്‍ വീണതാകാമെന്നാണ് നിഗമനം. മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ഇല്ല. . വ്യാഴാഴ്ച കാണാതായ കുട്ടിയെ ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതായി പോലീസ് അറിയിച്ചു. ദേവാനന്ദയുടെ തിരോധനത്തെക്കുറിച്ചു അറിഞ്ഞത് മുതല്‍ കേരളം മുഴുവന്‍ കുഞ്ഞിന് വേണ്ടി പ്രതിക്കുകയായിരുന്നു. ഒന്നും സംഭവിക്കരുതേ അവള്‍ക്കു എന്ന് മാത്രമായിരുന്നു എല്ലാവരുടെയും പ്രാര്‍ത്ഥന. ഒരു കിലുക്കം പെട്ടിയെ പോലെ വീട്ടിലും നാട്ടിലുംസന്തോഷം പരാതിയിരുന്ന ദേവനന്ദയുടെ മരണവാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. എന്താണ് സംഭവിച്ചതിന്നു കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും വ്യക്തമല്ല.
.
നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ ധന്യയും മകളും ആറുമാസമായ കുഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ധന്യയുടെ മാതാപിതാക്കള്‍ ഈ സമയം പുറത്തേക്കു പോയിരുന്നു. മകള്‍ ഒറ്റയ്ക്ക് മുറ്റത്തു കളിച്ചുകൊണ്ടിരിക്കേ ധന്യ വസ്ത്രങ്ങള്‍ അലക്കാന്‍ പോയി.കുറച്ചുനേരം കഴിഞ്ഞ് മകളുടെ ഒച്ചയും അനക്കവും കേള്‍ക്കാത്തതിനെ തുടര്‍ന്ന് വന്നുനോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു. വീടിന്റെ മുന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ധന്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികളും മറ്റും പരിസരത്തും നൂറു മീറ്റര്‍ അകലെയുള്ള പള്ളിക്കലാറിന്റെ തീരത്തും തെരച്ചില്‍ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. സമീപത്തെ പുഴയില്‍ ഫയര്‍ഫോഴ്‌സെത്തിയും തെരച്ചില്‍ നടത്തിയിരുന്നു. ബുധനാഴ്ച നടന്ന സ്‌കൂള്‍ വാര്‍ഷികത്തില്‍ ദേവനന്ദ പങ്കെടുത്തിരുന്നു.