ജോളിക്ക് വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിനായി സഹായിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

ജോളിക്ക് വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിനായി സഹായിച്ച സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്. താമരശ്ശേരരി മുന്‍ ഡപ്യൂട്ടി തഹസീല്‍ദാര്‍ ജയശ്രീയടക്കമുള്ള മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായം ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് റവന്യൂമന്ത്രിക്ക് കൈമാറി. ഡപ്യൂട്ടി കലക്ടര്‍ സി. ബിജുവാണ് അന്വേഷിച്ചത്.

Loading...

പൊന്നാമറ്റം ടോം തോമസിന്റെ ഭൂമിയും വസ്തുവകകളും ജോളിയുടെ പേരിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്തത്. ജോളിയുടെ പേരില്‍ നികുതി സ്വീകരിച്ചതിലും പോക്കുവരവ് നടത്തിയതിലും ഉദ്യോഗസ്ഥര്‍ക്ക് പിഴവുണ്ടയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഡെപ്യൂട്ടി കളക്ടര്‍ സി. ബിജുവാണ് അന്വേഷണം നടത്തിയത്. ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസിന്റെ പേരിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം ജോളി സ്വന്തമാക്കിയത് വ്യാജ ഒസ്യത്തിലൂടെയാണെന്ന് നേരത്തെ വില്ലേജ് ഓഫീസര്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനതത്തില്‍ ജോളിയുടെ ഉടമസ്ഥാവകാശം റദ്ദാക്കുകയായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഓമശ്ശേരി പഞ്ചായത്തില്‍ കാണുന്നില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

തുടര്‍ന്ന് വിശദീകരണം നല്‍കാന്‍ അന്വേഷണ സംഘം പഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചിരുന്നു. വ്യാജ ഒസ്യത്ത് വഴി സ്വത്ത് സ്വന്തമാക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതിനു ശേഷമാണു സിലിയെയും മകളെയും കൊലപ്പെടുത്തി ഷാജുവിനെ വിവാഹം കഴിക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നു.

ജയശ്രീയും ജോളിയും തമ്മിൽ നല്ല ബന്ധമായിരുന്നെന്ന് ജയശ്രീയുടെ വീട്ടുജോലിക്കാരിയടക്കം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. തഹസില്‍ദാരുടെ വീട്ടില്‍ തനിക്ക് ജോലി ശരിയാക്കി നല്‍കിയത് ജോളിയെന്ന് വീട്ടുജോലിക്കാരിയായ ലക്ഷ്മി പറഞ്ഞ‌ു. തഹസില്‍ദാരുടെ വീട്ടില്‍ ജോളി വന്നിരുന്നതായും ലക്ഷ്മി പറഞ്ഞ‌ു.

ജോളിക്കായി വ്യാജ വില്‍പത്രം തയ്യാറാക്കാന്‍ ജോളിയെ സഹായിച്ച പേരില്‍ അന്വേഷണം നേരിടുന്ന തഹസില്‍ദാര്‍ ജയശ്രീയുടെ വീട്ടില്‍ കഴിഞ്ഞ അ‍ഞ്ച് വര്‍ഷമായി ജോലി ചെയ്യുകയാണ് ലക്ഷ്മി. അതിന് മുമ്പ് ജോളിയുടെ വീട്ടിലും ജോലിക്ക് പോയിരുന്നു. തനിക്ക് തഹസില്‍ദാരുടെ വീട്ടില്‍ ജോലി ശരിയാക്കാന്‍ സഹായിച്ചത് ജോളിയെന്ന് ലക്ഷ്മി പറയുന്നു.

ജോളിയും തഹസില്‍ദാര്‍ ജയശ്രീയും തമ്മില്‍ നല്ല ബന്ധമായിരുന്നെന്നും തഹസില്‍ദാരുടെ ഗൃഹപ്രവേശനചടങ്ങിലുള്‍പ്പെടെ ജോളി എത്തിയിരുന്നെന്നും ലക്ഷ്മി പറഞ്ഞു. അയല്‍വാസികളോടെല്ലാം ജോളി ഏറെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്ന് ലക്ഷ്മിയുടെ ഭര്‍ത്താവ് ഗോപാലനും പറയുന്നു.

ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരങ്ങളായ റെഞ്ചിയും റോജോയും നല്‍കിയ പരാതിയില്‍ വില്ലേജ് ഓഫീസ് അധികൃതര്‍ നടത്തിയിയ അന്വേഷണത്തില്‍ ഒസ്യത്ത് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഈ അന്വേഷണ റിപ്പോര്‍ട്ട് വില്ലേജ് ഓഫീസില്‍ നിന്നും നഷ്ടമായ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുന്നത്. നേരത്തേ കൂടത്തായി വില്ലേജ് ഓഫീസില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു

ടോം തോമസിന്റെ ഭൂമിയും വസ്തുവകകളും ജോളിയുടെ പേരിലേക്ക് മാറ്റാന്‍ ഇവര്‍ ജോളിയ്ക്ക് സഹായം ചെയ്തിരുന്നു. ജോളിയുടെ പേരില്‍ നികുതി സ്വീകരിച്ചതിലും പോക്കുവരവ് നടത്തിയതിലും ഉദ്യോഗസ്ഥര്‍ക്ക് പിഴവ് സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിലും വ്യക്തമായിരുന്നു.