ചാണകവും അമേരിക്കന്‍ വിപണിയില്‍ ഇടം പിടിച്ച്; ചാണക കേക്കുകള്‍ക്ക് 215 രൂപ

ലോകത്തെവിടെപ്പോയാലും ഇന്ത്യക്കാരെ കാണാം. അവര്‍ക്ക് ചുറ്റുമായി നാട്ടിലുപയോഗിക്കുന്ന സാധനങ്ങളും ഭക്ഷ്യവസ്തുക്കളുമുള്ള കടകളും പതിവാണ്. എന്നാല്‍ അമേരിക്കയിലെ കടകളിലെത്തിയിരിക്കുന്ന വസ്തുവെന്തെന്ന് കേട്ടാല്‍ നിങ്ങളില്‍ ചിലരെങ്കിലും ഞെട്ടും. ട്രോളന്മാര്‍ക്ക് ആഘോഷിക്കാനുള്ള അവസരവുമായി. ന്യൂ ജേഴ്‌സിയിലെ കടയിലാണ് പാക്കറ്റിലാക്കിയ ചാണകമാണ് ഇപ്പോള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.

ഈ ‘ചാണകകഥ’ ചിത്രം സഹിതം ലോകത്തെ അറിയിക്കുന്നത് ഒരു ട്വിറ്റര്‍ ഉപഭോക്താവാണ്. ഈ ചാണകം ഇന്ത്യന്‍ പശുവിന്റേതാണോ വിദേശ പശുവിന്റേതാണോ എന്ന് ചോദിച്ചായിരുന്നു ട്വീറ്റ്.ഉണക്കി കേക്ക് പോലെ ആക്കിയാണ് ചാണകം പാക്ക് ചെയ്തിരിക്കുന്നത്. പാക്കറ്റിന് 2.99 യുഎസ് ഡോളറാണ് വില. ഏകദേശം 215 ഇന്ത്യന്‍ രൂപ വരുമിത്.

Loading...

അപ്പോള്‍ എന്റെ ചോദ്യമിതാണ്: ഇന്ത്യയിലെ പശുവിന്റെ ചാണകം കയറ്റി അയച്ചാണോ അതോ യാങ്കി പശുക്കളുടെ ചാണകം ഉപയോഗിച്ചാണോ ഈ ചാണകവരളി ഉണ്ടാക്കിയിരിക്കുക?’ എന്ന അടിക്കുറിപ്പോടെയാണ് സമര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.

‘ഭക്ഷ്യയോഗ്യമല്ല, മതപരമായ ചടങ്ങുകള്‍ക്ക് മാത്രം’ എന്ന ലേബലോടുകൂടിയാണ് ചാണകവരളി പാക്ക് ചെയ്തിരിക്കുന്നത്. ഒരു പാക്കറ്റില്‍ പത്ത് ചാണകവരളിയാണുണ്ടാകുക. ചാണകവരളി വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നുവെന്ന അമ്ബരപ്പിനൊപ്പം ഉത്പന്നത്തിന്റെ പരസ്യവാചകം കണ്ട് ചിരിക്കുകയാണ് സോഷ്യല്‍മീഡിയ. ‘ചാണകവരളി കുക്കീസ് എന്ന് പറഞ്ഞ് യുഎസ്സില്‍ വില്‍ക്കുന്നതായിരിക്കും നല്ലത്’, ‘ഇന്ത്യയുടെ ഉത്പന്നം’ തുടങ്ങി അടിക്കുറിപ്പോടെ ആളുകള് ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നുമുണ്ട്.