പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കും

ഗള്‍ഫില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്ന പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ എയര്‍ ഇന്ത്യയുമായി ധാരണയില്‍ എത്തിയെന്ന് മുഖ്യമന്ത്രി പുണറായി വിജയന്‍…തീര്‍ച്ചയായും ഇതിനു കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു സല്യൂട്ട് തന്നെ കൊടുക്കണം ..കാരണം ഓരോ പ്രവാസിയും കാലങ്ങളായി കേള്‍ക്കാന്‍ കൊതിച്ച ഒരു വാര്‍ത്തതന്നെയാണ് ഇത്

നാട്ടിലെത്തിക്കാന്‍ പണമില്ലാതെ മൃദദേഹം പിറന്നു വീണ മണ്്ണില്‍ അലിഞ്ഞു ചേരാന്‍ കഴിയാതെ അന്യ ദേശത്തു തന്നെ അടക്കം ചെയ്യണ്ട അവസ്ഥകളും ഉണ്ടാകാറുണ്ട് ഏതായാലും അത്തരത്തിലുള്ള വലിയ ബുദ്ധിമുട്ടുകള്‍ക്ക് കേരളം സര്‍ക്കാരിന്റെ ഈ തീരുമാനം വലിയ ആശ്വാസം പകരും ..എന്നാല്‍ അതിനിടയ്ക്ക് ഒരു കാര്യംകൂടി പറയുന്നു

Loading...

പദ്ധതി സംബന്ധിച്ച് നോര്‍ക്ക റൂട്ട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എയര്‍ഇന്ത്യ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കാര്‍ഗോയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഗള്‍ഫില്‍ മരണമടയുന്നവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കുവാന്‍ തൊഴില്‍ ഉടമയുടേയോ, സ്പോണ്‍സറിന്റെയോ, എംബസിയുടേയോ സഹായം ലഭിക്കാതെ വരുന്നവര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയെന്നും മുഖ്യമന്ത്രി കുറിപ്പില്‍
മുഖ്യമന്ത്രി എംപിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപമിങ്ങനെ

ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്ന പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ എയര്‍ ഇന്ത്യയുമായി ധാരണയില്‍ എത്തി. പദ്ധതി സംബന്ധിച്ച് നോര്‍ക്ക റൂട്ട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എയര്‍ഇന്ത്യ എയര്‍ ഇന്ത്യാ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കാര്‍ഗോയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഗള്‍ഫില്‍ മരണമടയുന്നവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കുവാന്‍ തൊഴില്‍ ഉടമയുടേയോ, സ്പോണ്‍സറിന്റെയോ, എംബസ്സിയുടേയോ സഹായം ലഭിക്കാതെ വരുന്നവര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

ഗള്‍ഫ് നാടുകളില്‍ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ പലപ്പോഴും ബന്ധുക്കള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അടക്കം നേരിടാറുണ്ട്. ഇതിനു പരിഹാരം എന്ന നിലയില്‍ ആണ് മറ്റ് സഹായം ലഭിക്കാത്ത നിരാലംബര്‍ക്ക് ആശ്വാസമേകുന്ന പദ്ധതി തുടങ്ങുമെന്ന് കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ വാഗ്ദാനമാണ് സര്‍ക്കാര്‍ പാലിക്കുന്നത്. വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന മൃതദേഹം നോര്‍ക്ക റൂട്ട്സിന്റെ നിലവിലുള്ള എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസ് മുഖേന മരണമടയുന്ന പ്രവാസി മലയാളികളുടെ വീടുകളില്‍ എത്തിക്കുകയും ചെയ്യും.

ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് പദ്ധതിയിന്‍ കീഴില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോറവും വിശദവിവരങ്ങളും നോര്‍ക്ക റൂട്ട്സ് വെബ് സൈറ്റായ www.norkaroots.org ല്‍ ലഭ്യമാകും കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് ടോള്‍ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കോള്‍ സേവനം), നമ്പരുകളില്‍ നിന്നും ലഭിക്കും.