യൂറോപ്പിലും അമേരിക്കയിലും ഉള്ള മലയാളികൾക്ക് നാട്ടിൽ വീട് വയ്ക്കൽ ഒരു വെറും ഫാഷനാണ്. ജോലിചെയ്യുന്നിടത്ത് 30വർഷം ലോണെടുത്ത് വീട് വാങ്ങും. ലോണടവോ..ലോണടവ്….എന്നാൽ നാട്ടിൽ ഇത്തിരി ഗിമിക്ക് കാണിച്ചില്ലേൽ എങ്ങിനെയാ…അതിനായി അമേരിക്കയിലും യൂറോപ്പിലും, ഓസ്ട്രേലിയയിലുമൊക്കെ ഉള്ള മലയാളികൾ നാട്ടിലും ഒരു കൊട്ടാരം പണിയും. എന്നിട്ടോ താമസിക്കാൻ ആളില്ല. പണുതവർ പാശ്ചാത്യ നാട്ടിലെ പൗരന്മാരായി അവിടെ കഴിയും. നാട്ടിലേ വീട് നാഥനേ കാത്ത് പഴകി തേഞ്ഞ് മുഷിഞ്ഞ് അവിടെ ചത്തപോലെ കിടക്കും. ഇതാണ് ഡെഡ് ഇൻ വസ്റ്റ്മെന്റ്. എന്നാൽ ഗൾഫ് പ്രവാസികളോ..അവർക്ക് എന്നായാലും നാട്ടിൽ വരണം. വീട് വേണം. അവർ വീടിനായി നടത്തുന്ന പരാക്രമങ്ങൾ ഒരു കഥയും, ചരിത്രവുമാണ്. തറയിൽ നില്ക്കാതെ പൊങ്ങി നില്ക്കുന്ന എല്ലാവർക്കും എന്നേലും താഴെ തറയിലേക്ക് വന്നു നിലയുറപ്പിച്ചേ മതിയാകൂ. ലോൺ എടുത്ത് ദിശമാറുന്ന മലയാളിയുടെ വീടു പണിയേ കുറിച്ച്…..
വിൽക്കാനിട്ടിരിക്കുന്ന ഇത്തരം ഒരുപാടു വീടുകൾ കണക്കുകൂട്ടലുകളില്ലാത്ത തെറ്റായ കൂട്ടലുകളുടെും കിഴിക്കലുകളുടെയും ആകെത്തുകയാണ്. ഒരു മനുഷ്യന്റെ തകർന്ന സ്വപ്നങ്ങളുടെ നേർക്കാഴ്ചകളാണ് ഇത്തരം വീടുകൾ. ഡിസൈൻ അൺലിമിറ്റഡും ഫണ്ട് ലിമിറ്റഡുമാണ്. ശരിയായ പ്ലാനിങ്ങും ബജറ്റും അതിരറ്റുകടന്ന സ്വപ്നങ്ങളുംകൂടി ചേർത്തുണ്ടാക്കുന്ന വീടിന് അടച്ചുതീർക്കാൻപറ്റാത്ത സാമ്പത്തികഭാരമായി, പലിശയും പലിശയ്ക്ക് പലിശയുംകൂട്ടി ഇത്തരം സ്ഥാപനങ്ങൾ ലേലത്തിനുവെക്കുന്ന ലേല വസ്തുവാകരുത് നമ്മുടെ വീടുകൾ.
ഒരു ധന ആഗമനനിർഗമന അവസ്ഥയാണ് ലോൺ എന്നു പറയുന്നത്. വളരെയധികം സൂക്ഷ്മതയോടുകൂടി മാത്രമേ ലോണിനെ സമീപിക്കാൻ പാടുള്ളൂ. വായ്പാ സമ്പ്രദായം മനുഷ്യചരിത്രകാലം മുതലുള്ള ഒരു ക്രയവിക്രയ രീതിയാണ്. പ്രാഞ്ചിയേട്ടൻ സിനിമയിലേതുപോലെ സിമന്റ് മരങ്ങളും സിമന്റ് ശില്പങ്ങളും ഒരിക്കലും വെള്ളംവരാത്ത വെള്ളച്ചാട്ടവും നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടങ്ങളുമടക്കമുള്ള വീടുകളാണ് സാധാരണ വില്പന നടക്കാതെ സാമ്പത്തികക്ലേശംകാരണം… പത്രത്താളുകളിൽ സ്ഥാനം പിടിക്കുന്നത്.
ലോണെടുത്ത് ലോൺ (പുൽത്തകിടി) വെക്കരുത്
വീടിന് ലോണിനപേക്ഷിക്കുമ്പോൾ ഏറ്റവും പലിശനിരക്ക് കുറഞ്ഞ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുക. നമ്മുടെ കൈയിലെ പണത്തിനനുസരിച്ച് അത്യാവശ്യം വേണ്ട പണംമാത്രം ലോണെടുക്കുക. ഒരിക്കലല്ലേ വീടുവെക്കുന്നത് എന്നുകരുതി അത് ഒരിക്കലും മാറാത്തദുരിതമായി മാറരുത്.
അനാവശ്യ സ്ക്വയർഫീറ്റ് ഏരിയയും അത്യാവശ്യമില്ലാത്ത അലങ്കാരനിർമിതികളും വിപണിയിൽ വിലകൂടിയ വസ്തുക്കൾക്കുപകരം ബ്രാന്റഡ് അല്ലാത്ത വിലകുറഞ്ഞ വസ്തുക്കളും ധാരാളം ഉപയോഗിക്കാവുന്നതാണ്. ഉദാ: ടൈലുകൾ, സാനിറ്ററി ഉപകരണങ്ങൾ, മരം, പെയിന്റ്… ഇത്തരം വസ്തുക്കളെല്ലാംതന്നെ ന്യായമായ വിലയിൽക്കിട്ടുന്ന ധാരാളം ഉല്പന്ന വിപണികളുണ്ട്. അടച്ചുതീർക്കാൻ ബുദ്ധിമുട്ടുള്ള എന്നാൽ അടച്ചാൽതീരാത്ത വലിയ തുകകൾ ലോണെടുത്താൽ വീടും പറമ്പും നമുക്ക് നഷ്ടമാകുന്നു. കേരളത്തിലെ പല വീടുകളും ഉടമകൾക്ക് നഷ്ടമാകുന്നത് ആർഭാടപൂർണമായ വിവാഹങ്ങൾ കാരണവും ഇന്റീരിയർ ഡെക്കേറേഷൻ അടക്കമുള്ള അമിതമായ അനാവശ്യമായ ലാൻഡ്സ്കേപ്പുകളുമാണ്.
പ്രാഞ്ചിയേട്ടൻ സിനിമയിലേതുപോലെ സിമന്റ് മരങ്ങളും സിമന്റ് ശില്പങ്ങളും ഒരിക്കലും വെള്ളംവരാത്ത വെള്ളച്ചാട്ടവും നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടങ്ങളുമടക്കമുള്ള വീടുകളാണ് സാധാരണ വില്പന നടക്കാതെ സാമ്പത്തികക്ലേശംകാരണം പത്രത്താളുകളിൽ സ്ഥാനം പിടിക്കുന്നത്.
വിൽക്കാനിട്ടിരിക്കുന്ന ഇത്തരം ഒരുപാടു വീടുകൾ കണക്കുകൂട്ടലുകളില്ലാത്ത തെറ്റായ കൂട്ടലുകളുടെും കിഴിക്കലുകളുടെയും ആകെത്തുകയാണ്. ഒരു മനുഷ്യന്റെ തകർന്ന സ്വപ്നങ്ങളുടെ നേർക്കാഴ്ചകളാണ് ഇത്തരം വീടുകൾ. ഡിസൈൻ അൺലിമിറ്റഡും ഫണ്ട് ലിമിറ്റഡുമാണ്.
‘പത്തേമാരി’ സിനിമയിലെ പള്ളിക്കൽ നരായണൻ എന്ന മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെപ്പോലെ ജീവിതത്തിൽ ആദ്യമായി ലോണെടുത്ത് ലോൺ അടച്ചുതീർക്കാൻവേണ്ടി മണലാരണ്യങ്ങളിൽ വിയർപ്പൊഴുക്കി സ്വന്തമായുണ്ടാക്കിയ വീട്ടിൽ സ്വസ്ഥമായി ഉറങ്ങാൻ സാധിക്കാതെ, ലോണെടുക്കാൻവേണ്ടി മാത്രം ജീവിച്ചുമരിക്കുന്ന നൂറുകണക്കിന് പ്രവാസി സുഹൃത്തുക്കൾക്ക് ഈ ലേഖനം സമർപ്പിക്കുന്നു.
home lone kerala