വിദേശ ഇന്ത്യയ്ക്കാരും (NRI) നികുതിയും: നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വിദേശ ഇന്ത്യക്കാർ ഇന്ത്യ സർക്കാരിലേയ്ക്ക് നിയമപരമായി കൊടുക്കേണ്ട നികുതികളെന്തൊക്കെയാണുഎന്ന് പ്രവാസികൾ അറിഞ്ഞിരിക്കണം. നികുതികൾ ഒടുക്കുന്നതിൽ ഒഴിഞ്ഞുമാറുന്നുണ്ടേൾ എന്തെല്ലാം ബാധ്യതകളിൽനിന്നാണ്‌ നമ്മൾ ഒളിച്ചുകളി നടത്തുന്നത് എന്നും മനസിലാക്കുന്നത് വെറുതേയാണെങ്കിലും നല്ലതാണ്‌. ഇന്ത്യയിലെ ഇപ്പോഴത്തെ നിയമപ്രകാരം വിദേശങ്ങളിൽ നിന്നു നേടുന്ന വരുമാനത്തിനു ഇന്ത്യയിൽ നികുതി കൊടുക്കേണ്ടതില്ല. എന്നാൽ വിദേശ ഇന്ത്യയ്ക്കാരൻ ഇന്ത്യയിൽ നിന്നു ലഭിക്കുന്ന വരുമാനത്തിനു നികുതി കൊടുക്കണം. ഇങ്ങനെ ലഭിക്കുന്നവരുമാനം വിദേശ ഇന്ത്യക്കാർക്കുള്ള നികുതി നിയമം അനുസരിച്ചാണു നികുതി അടയ്‌ക്കേണ്ടത്. അതു കൊണ്ട് ആദായ നികുതി വകുപ്പ് ആരൊക്കെയാണു വിദേശ ഇന്ത്യക്കാരൻ എന്നു കണക്കാക്കുന്നത് എന്നു പരിശോധിക്കാം.

വിദേശ ഇന്ത്യക്കാരൻ എന്ന നിർവചനം

Loading...

കണക്കാക്കപെടുന്ന സാമ്പത്തിക വർഷത്തിൽ 182 ദിവസങ്ങൾ ഇന്ത്യയ്ക്ക് പുറത്തായിരിക്കണം. അതിനുമുമ്പത്തെ വർഷത്തിൽ അറുപതുദിവസത്തിൽ കൂടുതൽ ഇന്ത്യയിലുണ്ടാകാൻ പാടില്ല. മാത്രവുമല്ല കഴിഞ്ഞ നാലുവർഷത്തിനിടയിൽ ആകെ 365 ദിവസത്തിൽ കൂടുതലും ഇന്ത്യയിലുണ്ടാകാൻ പാടില്ല. ഉദാഹാരണമായി നിങ്ങൾ ഈ സാമ്പത്തിക വർഷത്തിൽ 182 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ ചിലവഴിച്ചെങ്കിൽ നിങ്ങളെ ഇന്ത്യയിൽ ഒരു സ്ഥിരതാമസക്കാരനായിട്ടാണു കണക്കാക്കുക.

എന്തിനൊക്കെ നികുതി നൽകണം.

നിങ്ങൾക്ക് ഒരു വിദേശ ഇന്ത്യയ്ക്കാരൻ എന്ന നിലയ്ക്കുള്ള പരിഗണന കിട്ടിയാൽ വിദേശത്തു നിന്നു സമ്പാദിച്ചതിനൊന്നും ഇന്ത്യയിൽ നികുതി കൊടുക്കേണ്ടതില്ല. എന്നാൽ ഇന്ത്യയിൽ നിന്നു കിട്ടുന്ന വരുമാനത്തിനു നിങ്ങൾ നികുതി കൊടുക്കണം. നിങ്ങൾ ബാങ്ക് അക്കൗണ്ടിലേയ്ക് പൈസ അയക്കുന്നു. പക്ഷെ അതിനു ലഭിക്കുന്ന പലിശ ഇന്ത്യയിൽ നിന്നു നിങ്ങൾക്കു ലഭിക്കുന്ന വരുമാനമാണ്. അതിനു നിങ്ങൾ പലിശ കൊടുക്കേണ്ടിവരും. അതു പോലെതന്നെ മൂലധനവർദ്ധനവ് (ക്യാപിറ്റൽ ഗെയിൻ), ഒരു വസ്തു രണ്ടു ലക്ഷത്തിനു വാങ്ങി മൂന്നു ലക്ഷത്തിനു മറിച്ചു കൊടുത്താൽ ലാഭം കിട്ടിയ ഒരു ലക്ഷത്തിനു നികുതി കൊടുക്കണം. വസ്തുവകളിൽ നിന്നു വാടക ഇനത്തിൽ കിട്ടുന്ന വരുമാനത്തിനും എൻ. ആർ. ഇ നികുതി കൊടുക്കണം.exclusive-news വരുമാനം വർദ്ധിപ്പിക്കാനായി നിങ്ങൾ നടത്തുന്ന ഏതുതരം നിക്ഷേപമായികൊള്ളട്ടെ അതിൻമേൽ നിന്ന് ലഭിക്കുന്ന ലാഭത്തിനു നികുതി കൊടുക്കണം. അതു ഓഹരികളാകട്ടെ, മ്യൂച്ചൽ ഫണ്ടുകളാകട്ടെ, കടപത്രങ്ങളാകട്ടെ, കോപ്പറേറ്റീവ് സൊസൈറ്റീ സ്ഥിരനിക്ഷേപമാകട്ടെ ഇങ്ങനെ ഏതിൽ നിന്നും നിങ്ങൾക്കു ലാഭവിഹിതമോ പലിശയോ കിട്ടുന്നുണ്ടെങ്കിൽ നിങ്ങൾ നികുതി കൊടുക്കാൻ ബാധ്യസ്ഥരാണു.

എങ്ങനെ നികുതി നൽകണം.
ബാങ്ക് പലിശയിൽ നിന്നു മറ്റൂം ബാങ്കു തന്നെ നികുതി പിടിക്കുന്ന പരിപാടിയെ ടി.ഡി.എസ് (ടാക്‌സ് ഡീഡക്ഷൻ അറ്റ് സോഴ്‌സ്) അഥവാ ഉറവിടത്തിൽ നിന്നു തന്നെ പിടിക്കുക എന്നാണു പറയുക. ഇനി ഇങ്ങനെ ഓഹരി നിക്ഷേപത്തിനും മൂല്യ വർദ്ധനവിനും നികുതി ഉറവിടത്തിൽ തന്നെ പിടിച്ചിട്ടുണ്ടെങ്കിൽ പിന്നെ നികുതി റിട്ടേൺ (സ്വയം സാക്ഷ്യപെടുത്തിയ രേഖകൾ) നൽകേണ്ടതില്ല. എന്നാൽ ഇതിനും പുറമെ വാടക തുടങ്ങിയ ഇതരവരുമാനങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും നികുതിയും അതിന്റെ റിട്ടേണും നൽകണം.

നികുതികണക്കാക്കുന്നതെങ്ങനെ?
എൻ.ആർ.ഇ കാർക്കും നാട്ടിലെ സ്ഥിരതാമസക്കാർക്കും നികുതി സ്ലാബിൽ കാര്യമായ വ്യത്യാസമില്ല. എൻ.ആർ.ഇ കാർക്കു മുതിർന്ന പൗരൻമാർക്കു നൽകുന്ന ആനുകൂല്യം ലഭിക്കില്ല എന്നു മാത്രം. രണ്ടര ലക്ഷം രൂപവരെ നികുതിയില്ല. എന്നാൽ അതിനു മുകളിൽ നിങ്ങൾക്കു വരുമാനമുണ്ടെങ്കിൽ രണ്ടുലക്ഷം കുറച്ചു അതിന്റെ പത്തു ശതമാനം നികുതി കൊടുക്കണം അതായതു മൂന്നു ലക്ഷത്തിനു പതിനായിരം രൂപ കൊടുക്കേണ്ടിവരും. ഇനി അഞ്ചുലക്ഷത്തിനു മുകളിലും പത്തു ലക്ഷത്തിനു താഴെയാണെങ്കിൽ ഇരുപതുശതമാനവും പത്തു ലക്ഷത്തിനു മുകളിലാണെങ്കിൽ മുപ്പതുശതമാനവും കൊടുക്കണം. നികുതിയുടെ മൂന്നു ശതമാനം വിദ്യാഭ്യാസ ‘സെസ്’ ആയി വീണ്ടും കൊടുക്കണം അതായത് , പതിനായിരം രൂപ നികുതി കൊടുക്കുന്ന വ്യക്തി മുന്നൂറു രൂപ സെസ് ആയി നൽകണം. ഒരു കോടിക്കു മുകളീൽ വരുമാനമുണ്ടെങ്കിൽ 12 ശതമാനം സർചാർജും നൽകണം.

ഈ വർഷത്തെ ബഡ്ജറ്റിലെ പ്രധാന വ്യവസ്ഥകൾ
നേരത്തെ പറഞ്ഞ ഉറവിടത്തിൽ തന്നെ നികുതി ഈടാക്കുന്നത് ബാങ്കുകൾ വലിയ മുപ്പതുശതമാനം വരെയുള്ള നിരക്കിലാണു ചെയ്തുകൊണ്ടിരുന്നത്. പാൻകാർഡിന്റെ അഭാവമാണു അതിനു കാരണമായി അവർ പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ താഴ്ന്ന വരുമാനക്കാർക്കു അവരുടെ നികുതി നിരക്കു പത്തു ശതമാനമായിരിക്കും, ചിലപ്പോൾ രണ്ടരലക്ഷത്തിൽ വരുമാനമുള്ളവർകാകട്ടെ നികുതി കൊടുക്കേണ്ട ആവശ്യവുമില്ല. അപ്പോൾ കൂടുതലായി പിടിച്ച തുക തിരിച്ചു കിട്ടണമെങ്കിൽ നികുതി റിട്ടേൺ സമർപ്പിക്കണം. അതിനു പാൻ കാർഡു അത്യാവശ്യമാണു. അതായതു പാർകാർഡില്ലെങ്കിൽ നിങ്ങൾക്കു അധികമായി പിടിച്ചെടുത്ത നികുതി തിരിച്ചു കിട്ടാൻ നിർവാഹമില്ല. എന്നാൽ ഈ ബഡ്ജറ്റിൽ നിർദ്ദേശമനുസരിച്ചു ബാങ്കുകൾ അങ്ങനെ ചെയ്യാൻ പാടില്ല, പാൻ കാർഡില്ലെങ്കിൽ മറ്റു രേഖകളുടെ അടിസ്ഥാനത്തിൽ അവരുടെ യഥാർത്ഥ നികുതി നിരക്കു മാത്രമേ ഈടാക്കാൻ പാടുള്ളൂ. അതായതു ഉറവിടത്തിൽ നിന്നു പാൻകാർഡില്ല എന്നു പറഞ്ഞു കൂടുതൽ നികുതി പിടിക്കുന്നത് ഒഴിവാക്കാം.

പാൻ കാർഡ് അത്യാവശ്യം.
വിദേശ ഇന്ത്യക്കാർ ഇന്തയിൽ നിക്ഷേപം നടത്തുകയോ, സ്ഥലം വാങ്ങുകയോ, ഉയർന്ന വിലയ്ക് ആഭരണങ്ങൾ വാങ്ങുകയോ ചെയ്യുമ്പോൾ പാൻ കാർഡ് നിർബന്ധമാണു. പാൻ കാർഡില്ലാത്തവർ എത്രയും പെട്ടെന്നു അതു അപേക്ഷിക്കേണ്ടതാണു. ഇന്ത്യയിൽ ഏതെങ്കിലും ഒരു വിലാസമുണ്ടെങ്കിൽ 96 രൂപയെ ഇതിനു ചിലവു വരികയുള്ളൂ. കൂടുതൽ വിശദാംശങ്ങൾ tin.tin.nsdl.com/pan/ എന്ന വെബ്‌സൈറ്റീൽ ലഭ്യമാണു.ഇന്ത്യയിൽ ആകെ ഒരു ശതമാനത്തിൽ താഴെ ആളുകളെ ആദായ നികുതി കൊടുക്കുന്നുള്ളൂ. അവരിൽ ഒരാളാകാൻ കഴിഞ്ഞതു വലിയ ഭാഗ്യമാണു. മാത്രവുമല്ല നിങ്ങൾക്ക് ഭാവിയിൽ വലിയ ബാങ്ക് ലോൺ കിട്ടണമെങ്കിലോ, കാർ, ഭവന വായ്പയ്‌കോ ടാക്‌സ് അടച്ച രശീതു വളരെ പ്രയോജനം ചെയ്യും.