പ്രവാസികൾക്കും പെൻഷൻ; പെൻഷൻ ഫണ്ട് നിയമം റിസർബാങ്ക് മാറ്റം വരുത്തി

പ്രവാസികൾക്ക് ഇനി നാട്ടിലേ പെൻഷൻ ഫണ്ടിൽ ചേരാം. വിരമിക്കൽ പ്രായം ആകുമ്പോൾ വരുമാനംവും ജീവിത സുരക്ഷിതത്വവും ലഭിക്കും എന്നു മാത്രമല്ല യാതൊരു നികുതിയും ഈ നിക്ഷേപത്തിൽ ചുമത്തുകയുമില്ല. നികുതിയില്ലാതെ ഇന്ത്യയിൽ പണം മെച്ചപ്പെട്ട ലാഭം കണക്കാക്കി നിക്ഷേപിക്കാൻ പ്രവാസികൾക്ക് ലഭിക്കുന്ന അസുലഭ അവസരമാകും ഇത്.

റീസര്‍വ്വ് ബാങ്ക് പെന്‍ഷന്‍ ഫണ്ട് ഭേദഗതി വരുത്തി, പ്രവാസികള്‍ക്കും നികുതിയില്ലാതെ നിക്ഷേപം തുടങ്ങാം നികുതിയില്ലാതെ, കമീഷനോ മറ്റൂ ചിലവോ കൂടാതെ പ്രവാസികള്‍ക്കും ഇനി ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍.പി.എസ്) അംഗമാകാം. ഇതു വളരെ ‘ഫ്ലെക്സിബളും (പിന്‍വലിക്കാനുള്ള സൗകര്യം) പോര്‍ട്ടബിളും’ (ഇ ബാങ്കിങ്ങ് പോലെ വീട്ടിലിരുന്നു നടത്താം) ആയ റീട്ടയര്‍മെന്റ് സേവിങ്ങ് എക്കൗണ്ട് ആയിരിക്കുമെന്നു റിസര്‍വ്വ് ബാങ്ക് പറയുന്നു. ഈ സ്കീം പെന്‍ഷണ്‍ ഫണ്ടു നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ ഫണ്ട് അതോറിറ്റീയാണു.

Loading...

nri-fund

അര്‍ഹത

18 വയസ്സിനും 60 വയസ്സിനുമിടയ്കുള്ള പ്രവാസി ഇന്ത്യക്കാരനായിരിക്കണം മറ്റൂ രാജ്യങ്ങളില്‍ പൗരത്വമുള്ളവര്‍ക്കോ, പി.ഐ.ഓ (പേഴ്സണ്‍ ഓഫ് ഇന്‍ത്യന്‍ ഒറീജിന്‍) അവര്‍ക്ക് അര്‍ഹതയില്ല പെന്‍ഷണ്‍ഫണ്ടു തുടങ്ങിയതിനുശേഷം വിദേശപൗരത്വം എടുത്താല്‍ ഇത് റദ്ദാകും മറ്റൂ പ്രവിഡന്റ് ഫണ്ടിലേക്കൂള്ള നിക്ഷേപങ്ങളും എന്‍.പി.എസും തമ്മില്‍ യാതൊരു ബന്ധവുമില്ല.

നിക്ഷേപിക്കേണ്ട കുറഞ്ഞ തുക

അക്കൗണ്ടു തുറക്കുനതിനു കുറഞ്ഞ തുക അഞ്ചൂറൂ രൂപ മാത്രമാണു ഒരു വര്‍ഷത്തില്‍ കുറഞ്ഞത് ആറായിരം രൂപ നിക്ഷേപിച്ചിരിക്കണം പരമാവധി എത്രവേണമെങ്കിലും നിക്ഷേപിക്കാം സമര്‍പ്പിക്കേണ്ട രേഖകള്‍ പൂരിപ്പിച്ച അപേക്ഷ ഫോറം പാസ്സ് പോര്‍ട്ടിന്റെ കോപ്പി കൃത്യമായ വിലാസം തെളീയിക്കുന്ന രേഖകള്‍ (പാസ് പോര്‍ട്ടില്‍ നിന്നു വ്യത്യസ്തമാണെങ്കില്‍ മാത്രം) മുഖ്യ ആകര്‍ഷണങ്ങള്‍ ഓരോ വ്യക്തിക്കും ഒരു സ്ഥിരമായ 12 അക്കമുള്ള അക്കൗണ്ടു നമ്പര്‍ ഉണ്ടാകും. പാന്‍(സ്ഥിരമായ റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് ഉണ്ടാകും ഇതില്‍ രണ്ടു അക്കൗണ്ടു ഉണ്ടു. ആദ്യത്തെത് നിര്‍ബന്ധമായും വേണ്ടതാണു. എന്നാല്‍ രണ്ടാമത്തെ ഒരു സേവിങ്ങ് എക്കൗണ്ട് പോലെ പ്രവര്‍ത്തിക്കുന്നു. അത് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. പിന്നെ ഇതു ആദ്യത്തെ പെന്‍ഷന്‍ അക്കൗണ്ടില്‍ ലയിപ്പിക്കാനും സാധിക്കും.

NRI-pension-scheme

കാലാവധിക്കു മുമ്പ് പിന്‍വലിക്കല്‍

പത്തു വര്‍ഷമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ പെന്‍ഷന്‍ ഫണ്ടില്‍ നിന്നു പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. അതും അടച്ചതിന്റെ ഇരുപത്തിയഞ്ചു ശതമാനം മാത്രം.അതും വ്യക്തമായ കാരണം കാണിക്കണം. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വീടു പണി, വീടു വാങ്ങിക്കല്‍, ഗൗരവപരമായ ചികില്സാവശ്യം, തുടങ്ങിയ കാരണം കാണിക്കുകയാണെങ്കില്‍ കാലവധിക്കുമുമ്പ് പിന്‍വലിക്കാം. പത്തു വര്‍ഷം കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും ഇതില്‍ നിന്നു പുറത്തുവരാം.അതിനെ പ്രിമെച്ചുര്‍ എക്സിറ്റ് എന്ന ഒരു രീതിയും ഈ പെന്‍ഷന്‍ ഫണ്ടിലുണ്ട്. ആരിതില്‍ നിക്ഷേപിക്കണം റിട്ടയ്ര്‍മെന്റിനു ശേഷം തിരിച്ചു നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നവരെ മാത്രമാണു ഈ എന്‍.ആര്‍. ഐ. പെന്‍ഷന്‍ ഫണ്ട് ഉദ്ദേശിക്കുന്നത്.

പത്തു വര്‍ഷത്തിനുള്ളില്‍ ശരാശരി എട്ടു മുതല്‍ പത്ത് ശതമാനം വരെ പലിശ ലഭിക്കുന്നു. പെന്‍ഷന്‍ ഫണ്ടു കപത്രങ്ങളിലും(ബോണ്ട് ) ഓഹരികളീലും(ഇക്വിറ്റീ) യിലുമാണു നിക്ഷേപിക്കുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ അതിന്റെ ഒരു റിസ്ക് പ്രവാസികള്‍ക്കു എടുക്കേണ്ടിവരും. അതിനനുസരിച്ചു പെന്‍ഷണ്‍ ഫണ്ടു വര്‍ദ്ധിക്കില്ല അമേരിയ്കയിലുള്ള പ്രവാസികള്‍ (വിദേശ അക്കൗണ്ട് ടാക്സ് കോപ്ലിയന്‍സ് ആക്ട് ) നിയമപ്രകാരമുള്ള അവരുടെ മറ്റൂ നിക്ഷേപങ്ങള്‍( അന്യുവിറ്റി) ഇന്ത്യന്‍ സര്‍ക്കാരിനെ അറീയിച്ചിരിക്കണം.

ദൗര്‍ബല്യങ്ങള്‍

അവസനം ലഭിക്കുന്ന കാലാവധി തുകയ്ക് നികുതി ഒഴിവാക്കുന്നതിനെ കുറിച്ചു വ്യക്തമായ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. അമ്പതു ശതമാനം ഓഹരികളീലാണു നിക്ഷേപിക്കുന്നത്. അതുകൊണ്ടു തന്നെ റിസ്ക് വളരെ കൂടുതലാണു. ഷെയര്‍ മാര്‍ക്കറ്റ് ഇടിഞ്ഞാല്‍ അതു നിക്ഷേപത്തെ ബാധിക്കും. എന്നാലും വലിയ കാലയളവില്‍ ഇതു മികച്ച ലാഭം തരുമെന്നാണു വിദഗ്ദരുടെ അഭിപ്രായം. ഷെയറീല്‍ നിക്ഷേപിക്കുന്ന പരിപാടി പൂര്‍ണ്ണമായും ഉപേക്ഷിക്കണം എന്നു വാദിക്കുന്നവരുമുണ്ടു. കാലന്തരത്തില്‍ ഇതിനു മാറ്റം വന്നേക്കാം.